ചിക്കൻ പക്കോഡ:
ആവശ്യമുള്ള സാധനങ്ങൾ
ചിക്കൻ – 1/2 കിലോ (എല്ലില്ലാത്തത്, ചെറിയ കഷണങ്ങളാക്കി നുറുക്കിയത്)
കടലമാവ് – 1/ 2 കപ്പ്
അരിപ്പൊടി – 3 ടേബിൾസ്പൂൺ
മുളകുപൊടി – 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/ 4 ടീസ്പൂൺ
ഗരം മസാലപ്പൊടി – 1/ 2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
സവാള – 1/2 (ചെറുതായി അരിഞ്ഞത്)
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് –
വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്
കുരുമുളക്പൊടി – 1/ 4 ടീസ്പൂൺ
പച്ചമുളക് – 2 (ചെറുതായി വട്ടത്തിൽ അരിഞ്ഞത്)
മുട്ട വെള്ള – ഒരുമുട്ടയുടെ
മല്ലിയില – കുറച്ച് (ചെറുതായി അരിഞ്ഞത്)
വേപ്പില
തയ്യാറാക്കുന്ന വിധം :
ഒരു പാത്രത്തിൽ കടലമാവ്, അരിപ്പൊടി, ഉപ്പ്, മുളകുപ്പൊടി, മഞ്ഞൾപ്പൊടി, ഗരം മസാലപ്പൊടി, കുരുമുളകുപൊടി എന്നിവ ഇടുക അതിലേക്ക് മുട്ടയുടെ വെള്ളയും ആവശ്യത്തിന് വെള്ളവും ചേർത്ത് ബാറ്റർ തയ്യാറാക്കുക, അതിലേക്ക് സവാള അരിഞ്ഞത്, ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, മല്ലിയില എന്നിവ ചേർക്കുക. മാവ് തയാറാക്കുമ്പോൾ നല്ല കട്ടിയിൽ വേണം തയ്യാറാക്കാൻ, അതികം വെള്ളം ചേർക്കരുത്.
വറുക്കുന്നതിനായി ഒരുപാനിൽ വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കുക. നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് ചിക്കൻ കഷണങ്ങൾ തയ്യാറാക്കിവച്ചിരിക്കുന്ന കൂട്ടിൽ മുക്കി എണ്ണയിലിട്ട് വറുത്തുകോരുക. അതികം തീയിൽ വറുക്കരുത് , ഉള്ളു വേവുകയില്ല. എല്ലാം വറുത്തു കഴിയുമ്പോൾ എണ്ണയിലേക്ക് വേപ്പിലയിട്ട് വറുത്തുകോരുക. ആ വേപ്പില വറുത്തു വച്ചിരിക്കുന്ന ചിക്കൻറെ മുകളിൽ വിതറുക. രുചികരമായ ചിക്കൻ പക്കവട തയ്യാർ. ചൂടോടെ ടൊമാറ്റോ സോസിൻറെ കൂടെ വിളമ്പാം.
Photo Courtesy : Google/ images are subject to copyright