തീവ്രവാദ ഭീഷണിയെത്തുടർന്ന് കോയമ്പത്തൂരിന്റെ വിവിധ ഭാഗങ്ങളില് എന്ഐഎ റെയ്ഡ് .
തീവ്രവാദ സംഘടനകൾ തമിഴ് നാട്ടിൽ എത്തിയെന്ന രഹസ്യാനേഷ്വണ വിഭാഗത്തിൻെറ മുന്നറിയിപ്പിനെ തുടർന്ന് കോയമ്പത്തൂരിന്റെ വിവിധ ഭാഗങ്ങളില് എന്ഐഎ റെയ്ഡ് നടത്തുന്നു. ഐസിസുമായി ബന്ധമുള്ളവരെ കണ്ടത്താനായി വീടുകളും ഫ്ലാറ്റുകളും കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തുന്നത്.
പരിശോധന നടക്കുന്ന സ്ഥലങ്ങളില് തമിഴ്നാട് പൊലീസ് ശക്തമായ സുരക്ഷ ഏര്പ്പെടുത്തിയിട്ടുണ്ട്. ശ്രീലങ്കന് സ്ഫോടനവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ ഏഴിടങ്ങളില് എന്.ഐ.എ ജൂണ് ആദ്യവാരം റെയ്ഡ് നടത്തിയിരുന്നു.
ആഗസ്റ്റ് 28 മുതല് സെപ്റ്റംബര് 8 വരെ ഭീകരാക്രമണ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ മുന്നറിയിപ്പ്. ലഷ്കര് ഭീകരര് തമിഴ്നാട്ടിൽ നുഴഞ്ഞുകയറിയെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെത്തുടർന്നാണ് പരിശോധനകൾ ശക്തമാക്കിയിരിക്കുന്നത്.
ഇതേ തുടര്ന്ന് ആരാധനാലയങ്ങളും, ടൂറിസ്റ്റ് കേന്ദ്രങ്ങളും, വിദേശ നയതന്ത്ര കാര്യാലയങ്ങളും ഉള്പ്പെടെയുള്ള കേന്ദ്രങ്ങളില് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അര്ധസൈനിക വിഭാഗത്തെയടക്കം ഏഴായിരം പൊലീസുകാരെയാണ് തമിഴ്നാടിന്റെ പടിഞ്ഞാറന് മേഖലയില് വിന്യസിച്ചിരിക്കുന്നത്.
സംശയാസ്പദമായ സ്ഥലങ്ങളിൽ നിന്നും ലാപ്ടോപ്പുകളും മൊബൈല് ഫോണുകളും സിം കാര്ഡുകളും പിടിച്ചെടുത്തിട്ടുണ്ട്. തമിഴ്നാടിന് പുറമേ കര്ണാടകം, ആന്ധ്രപ്രദേശ്, പുതുച്ചേരി, ഡല്ഹി ഉള്പ്പടെയുള്ള സംസ്ഥാനങ്ങളിലും ജാഗ്രത നിര്ദേശം നല്കിയിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright

