മലയാളികൾക്ക് ഇനി അഭിമാനിക്കാം… മലയാളി അത്‌ലറ്റ് മുഹമ്മദ് അനസിന് അര്‍ജുന പുരസ്കാരം.

മലയാളികൾക്ക്  ഇനി അഭിമാനിക്കാം… മലയാളി അത്‌ലറ്റ് മുഹമ്മദ് അനസിന് അര്‍ജുന പുരസ്കാരം.

മലയാളികൾക്ക് ഇനി അഭിമാനിക്കാം മലയാളി അത്‌ലറ്റ് മുഹമ്മദ് അനസിന് അര്‍ജുന പുരസ്കാരം. അവാര്‍ഡ് നിര്‍ണയ സമിതി യോഗമാണ് അനസിന്റെ പേര് അര്‍ജുന അവാര്‍ഡിനായി ശുപാര്‍ശ ചെയ്തത്. ഇതിനുമുൻപ് ഏഷ്യന്‍ ഗെയിംസിൽ സ്വര്‍ണമെഡല്‍ ജേതാവായ അനസ് 400 മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് കുറിച്ച താരവുമാണ്.

റിലേയില്‍ 4 X 100 റിലേയിലും മിക്സഡ് റിലേയിലും വെള്ളിനേടിയിരുന്നു. ഇതിന് പിന്നാലെയാണ്‌ അനസിന് അർജുന പുരസ്‌കാരം എത്തുന്നത്. മൊത്തം 19 പേര്‍ക്കാണ് അര്‍ജുന പുരസ്കാരം ലഭിച്ചിരിക്കുന്നത്.

നാലുവര്‍ഷത്തെ പ്രകടനമാണ് അര്‍ജുന അവാര്‍ഡിനായി പരിഗണിക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ്, ഒളിംപിക്സ് എന്നിവയില്‍ പങ്കെടുത്തവര്‍ക്ക് കൂടുതല്‍ വെയിറ്റേജ് കിട്ടും. 400 മീറ്ററില്‍ ഒളിംപിക്സിന് യോഗ്യത നേടിയ മൂന്നാമത്തെ ഇന്ത്യന്‍ പുരുഷതാരമാണ് അനസ്.

ഇതുകൂടാതെ മലയാളിയായ ബാഡ്മിന്റണ്‍ കോച്ച്‌ യു. വിമല്‍ കുമാറിന് ദ്രോണാചാര്യ പുരസ്‌കാരവും ലഭിച്ചു. അടുപ്പിച്ച്‌ രണ്ട് വര്‍ഷം ഇന്ത്യന്‍ ബാഡ്മിന്റണ്‍ നാഷണല്‍ ടൈറ്റില്‍ നേടിയ വ്യക്തിയാണ് അദ്ദേഹം. ചീഫ് നാഷണല്‍ കോച്ച്‌ ആയും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ, വനിതാ ക്രിക്കറ്റ് താരം പൂനം യാദവ് എന്നിവരും അര്‍ജുന അവാര്‍ഡിന് അര്‍ഹരായി. പാരാലിംപിക്സ് താരം ദീപ മാലിക് ഖേല്‍രത്ന പുരസ്കാരത്തിനും അര്‍ഹയായി.

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.