ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയിൽ വെടിവെപ്പ് കരാർ ലംഘിച്ച് പാകിസ്ഥാൻ സേനയുടെ വെടിവെപ്പ്.
ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയിൽ വെടിവെപ്പ് കരാർ ലംഘിച്ച് പാകിസ്ഥാൻ സേനയുടെ വെടിവെപ്പ്. വെടിവെപ്പിൽ ഒരു ഇന്ത്യൻ ജവാന് വീരമൃത്യു. ഡെറാഡൂണ്‍ സ്വദേശി ലാന്‍സ് നായിക് സന്ദീപ് ഥാപ്പ (35) ആണ് വീരമൃത്യു വരിച്ചത്.
ജമ്മുകശ്മീരിലെ രജൗറിയിലായിരുന്നു വെടിവെപ്പുണ്ടായത്. രാവിലെ ആറരയോടെയാണ് പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇന്ത്യൻ സൈനികരെയും ഗ്രാമവാസികളേയും ലക്ഷ്യമിട്ട് പാകിസ്ഥാൻ മോട്ടോര്‍ ഷെല്ലുകളും മറ്റും ഉപയോഗിച്ച് തുടര്‍ച്ചയായി ആക്രമണം തുടങ്ങിയത്. എന്നാൽ ഇന്ത്യൻ സേന ശക്തിയായി തിരിച്ചടിച്ചു.
ഇതിൻറെ പ്രത്യാക്രമണം ഇന്ത്യൻ സേന നടത്തുന്നുണ്ടെന്ന് സൈനിക വാക്താവ് ലെഫ്റ്റണന്റ് കേണല്‍ ദേവേന്ദ്ര ആനന്ദ് പറഞ്ഞു. ജമ്മുകശ്മീരിന്റെ പ്രത്യേകപദവി ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെ നിയന്ത്രണ രേഖയില്‍ പാകിസ്താന് തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം പൂഞ്ച് ജില്ലയില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ നാല് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് അതിർത്തിയിൽ പാകിസ്താൻെറ പ്രകോപനമുണ്ടായത്.
Photo Courtesy : Google/ images are subject to copyright