സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തും.
മദ്യപിച്ച് വാഹനമോടിച്ച് അപകടം വരുത്തിയതിന് സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തും. ശ്രീറാം വെങ്കിട്ടരാമൻറെ വാഹനമിടിച്ച് സിറാജ് പത്രത്തിൻെറ ചീഫ് ബ്യുറോ കെ എം ബഷീർ മരിച്ച സംഭവത്തിലാണ് ജാമ്യമില്ലാ കുറ്റം ചുമത്തിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്താന്‍ ഡിജിപി ലോക്‌നാഥ് ബെഹ്റയാണ് നിര്‍ദേശം നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാനിയമം 304–ാം വകുപ്പ് ചേര്‍ക്കും. ജീവപര്യന്തമോ 10 വര്‍ഷമോ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.
നിലവിൽ ശ്രീറാം വെങ്കിട്ടരാമന്‍ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അവിടെ വച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കവും പോലീസ് ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും മാറ്റിയേക്കും. പൊലീസ് ആശുപത്രിയിലെത്തി ശ്രീറാമിന്റെ അറസ്റ്റ് രേഖപ്പെടുത്തും. മരിച്ച മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം അൽപ സമയം മുൻപ് പ്രസ് ക്ലബില്‍ പൊതുദര്‍ശനത്തിന് വച്ചു.
അപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമനു ഗുരുതര പരിക്കുകളൊന്നുമില്ല. അമിതവേഗത്തില്‍ വന്ന കാര്‍ ബൈക്കിന് പിന്നിലിടിച്ചായിരുന്നു അപകടമുണ്ടായത്. ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തും മോഡലുമായ വഫ ഫിറോസുമായിരുന്നു വാഹനത്തില്‍. ഇവർക്കെതിരെ ആദ്യം നടപടികളെടുക്കാൻ പോലീസ് വിമുഖത കാണിച്ചു എന്നാൽ വൻപ്രതിഷേധതേത്തുടർന്ന് നടപടികൾ ഊർജ്ജിതമാക്കി.
Photo Courtesy : Google/ images are subject to copyright

