സർക്കാർ പ്രഖ്യാപിച്ച പ്രളയദുരിതാശ്വാസമായ പതിനായിരം രൂപ ഓണത്തിന് മുൻപ് നൽകാൻ തീരുമാനിച്ചു.
സർക്കാർ പ്രളയബാധിതർക്ക് പ്രഖ്യാപിച്ച അടിയന്തിര ധനസഹായമായ പതിനായിരം രൂപ ഓണത്തിന് മുൻപ് നൽകാൻ മന്ത്രിസഭയിൽ തീരുമാനിച്ചു. സെപ്റ്റംബർ ഏഴിനുള്ളിൽ കൊടുക്കാനാണ് തീരുമാനം. ഇത്തവണ ജീവനക്കാരിൽ നിന്നും സാലറി ചാലഞ്ച് വഴി പിരിച്ചെടുക്കേണ്ടതില്ലെന്നും മന്ത്രി സഭയിൽ തീരുമാനിച്ചു. എല്ലാ ജില്ലകളിലും മന്ത്രിമാരുടെ നേതൃത്ത്വത്തിലായിരിക്കും പ്രഖ്യാപിച്ച അടിയന്തിര ധനസഹായമായ 10000 രൂപ നല്കുക.
മന്ത്രിമാരുടെ മേല്നോട്ടത്തിലായിരിക്കും ജില്ലാടിസ്ഥാനത്തില് അര്ഹതപ്പെട്ടവരുടെ പട്ടിക തയ്യാറാക്കുന്നത്. ഇതിന് മന്ത്രിമാര് നേരിട്ടെത്തി നിര്ദേശങ്ങള് നൽകണമെന്നും യോഗത്തിൽ തീരുമാനിച്ചു. ഓണാഘോഷം ചെലവുചുരുക്കി നടത്താനും, ജീവനക്കാർക്ക് ബോണസ് പഴയപടി നല്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
കഴിഞ്ഞ വർഷത്തെപ്പോലെ ഓണാഘോഷം നിര്ത്തിവെക്കുന്നതുപോലുള്ള കര്ശന നടപടിയിലേക്ക് പോകേണ്ടതില്ലെന്നും ടൂറിസം മന്ത്രിയോഗത്തിൽ അറിയിച്ചു.
Photo Courtesy : Google/ images are subject to copyright

