മുംബൈയിൽ വീണ്ടും കനത്ത മഴ.
മുംബൈയിൽ കനത്ത മഴ, നഗരം വീണ്ടും വെള്ളക്കെട്ടിൽ. കനത്തമഴയെത്തുടർന്ന് ഇന്ന് 30 വിമാനങ്ങള്‍ റദ്ദാക്കുകയും, 118 വിമാനങ്ങള്‍ വൈകിയുമാണ് സര്‍വീസ് നടത്തിയത്.
വരും ദിവസങ്ങളിലും കനത്ത മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻെറ അറിയിപ്പ്. തിങ്കളാഴ്ച്ച ആരംഭിച്ച മഴയാണ്, എന്നാൽ ഇന്നലെ മുതലാണ് ശക്തികൂടിയത്. മഴയുടെ ശക്തി വർദ്ധിച്ചതോടെയാണ് നഗരങ്ങൾ വെള്ളത്തിനടിയിലായത്.
ചിലയിടങ്ങളില്‍ മൂന്നു മീറ്ററിലധികം ഉയരത്തില്‍ വെള്ളം കയറിയെന്നാണ് റിപ്പോര്‍ട്ട്. മുംബൈയ്ക്ക് പുറമെ നവി മുംബൈ, താനെ പ്രദേശങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചത്. മുംബൈയിൽ ഈ മണ്‍സൂണ്‍ കാലത്ത് ഇത് നാലാം തവണയാണ് ഇങ്ങനെ കനത്ത മഴ ലഭിക്കുന്നത്.
കുര്‍ള, ചുനഭട്ടി, സയണ്‍, കിങ് സര്‍ക്കിള്‍, തിലക് നഗര്‍, പരേല്‍, ബൈക്കുള, വഡാല തുടങ്ങി നിരവധി പ്രദേശങ്ങളാണ് വെള്ളത്തിനടിയിലായിരിക്കുന്നത്.
Photo Courtesy : Google/ images are subject to copyright

