സംസ്ഥാനത്ത് അഞ്ചു ദിവസംക്കൂടി കനത്ത മഴയ്ക്ക് സാധ്യത.
സംസ്ഥാനത്ത് അഞ്ചു ദിവസംക്കൂടി കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ഒഡിഷയ്ക്കടുത്ത് രൂപംക്കൊണ്ട ന്യൂനമർദമാണ് കാലവർഷം വീണ്ടും കനക്കാൻ കാരണം. ദുരന്തനിവാരണ അതോറിറ്റി ജനങ്ങൾക്ക് ജാഗ്രതാനിർദേശം നല്കിയിട്ടുണ്ട്. ചില ജില്ലകളിൽ 9 വരെ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ കേരളത്തിൽ മിക്കയിടങ്ങളിലും കനത്തമഴയായിരുന്നു പെയ്തത്. ഇത്തവണ സാധാരണ തോതിൽനിന്ന് ഏറ്റവും കൂടുതൽ മഴ പെയ്തത് പാലക്കാടാണ്. തുടർച്ചയായി മഴ പെയ്യുന്നതുകാരണം കേരളത്തിൽ ഇത്തവണയും തെക്കുപടിഞ്ഞാറൻ കാലവർഷം അധികമാണ്.
ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് ഇന്ന് യെല്ലോ അലെർട് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലും, ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലും, തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലുമാണ് യെല്ലോ അലെർട് പ്രഖ്യാപിച്ചിരിക്കുന്നത്.
Photo Courtesy : Google/ images are subject to copyright

