26, 27 തീയ്യതികളിൽ പ്രഖ്യാപിച്ച ബാങ്ക് പണിമുടക്ക് പിൻവലിച്ചു.
26, 27 തീയ്യതികളിൽ പ്രഖ്യാപിച്ച ബാങ്ക് പണിമുടക്ക് പിൻവലിച്ചു. പൊതുമേഖലാ ബാങ്കുകളിലെ ഓഫീസര്‍മാരുടെ സംഘടനകള്‍ നടത്താനിരുന്ന പണിമുടക്കാണ് പിൻവലിച്ചത്. സംഘടനകളുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ധനകാര്യ സെക്രട്ടറി രാജീവ് കുമാറിന്റെ ഉറപ്പുലഭിച്ച സാഹചര്യത്തിലാണ് പണിമുടക്ക് പിൻവലിച്ചത്.
പത്ത് പൊതുമേഖലാബാങ്കുകള്‍ ലയിപ്പിച്ച് നാലാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സംഘടനകൾ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ എല്ലാ ബാങ്കുകളുടെയും ഐഡന്റിറ്റി സംരക്ഷിക്കുന്നതടക്കം 10 ബാങ്കുകളുടെ ലയനത്തിലൂടെ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ബന്ധപ്പെട്ട എല്ലാവരേയും ഉള്‍പ്പെടുത്തി ഒരു സമിതി രൂപീകരിക്കാമെന്ന ഉറപ്പും ധനകാര്യ സെക്രട്ടറി രാജീവ് കുമാർ നൽകിയതിന്റെ പശ്ചാത്തലത്തിൽ പണിമുടക്ക് പിൻവലിച്ചത്.
ഓള് ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍, ഓള് ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്, ഇന്ത്യന്‍ നാഷണല്‍ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഗ്രസ്, നാഷണല്‍ ഓര്ഗനൈസേഷന് ഓഫ് ബാങ്ക് ഓഫീസേഴ്സ് എന്നീ സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.
Photo Courtesy : Google/ images are subject to copyright