ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്ത് ജില്ലകളിലാണ് ഇന്ന് യെൽലോ അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയോടൊപ്പം ശക്തമായ ഇടിമിന്നൽ ഉണ്ടാകാനിടയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 

 

അതിനോടൊപ്പംതന്നെ കുറച്ച് നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. വൈകുന്നേരം  4  മണി മുതൽ രാത്രി 10 മണിവരെയാണ് അപകടകാരികളായ ഇടിമിന്നലിനുള്ള സാധ്യതഎന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 

 

ഇതിനോട് സംബന്ധിച്ച് കുറച്ച് മുന്നറിയിപ്പുകളും നല്കിയിട്ടുണ്ട്. ഫോൺ ഉപയോഗിക്കരുത്‌, ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല, വൈദ്യുതി ഉപകരണങ്ങളുടെ അടുത്തുപോകാതിരിക്കുക, വീട്ടിലെ വൈദ്യുതി ഉപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക, ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കുക, വീടിൻ്റെ ജനലും വാതിലുകളും അടച്ചിടുക, 4 മണിക്ക് ശേഷം കുട്ടികളെ കളിക്കാനായി പുറത്ത് വിടുന്നത് ഒഴിവാക്കുക, കഴിയുന്നതും അതികം പുറത്തിറങ്ങാതിരിക്കുക, വീടിനു പുറത്താണെങ്കിൽ വൃക്ഷങ്ങളുടെ അടിയിൽ നിൽക്കരുത്, ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍. 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.