മരട് ഫ്ലാറ്റിലെ ഉടമകൾ സുപ്രീംകോടതിയിലേക്ക്.
മരട് ഫ്ലാറ്റിലെ ഉടമകൾ സുപ്രീംകോടതിയിലേക്ക്. നഷ്ടപരിഹാര സമതിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഉടമകൾ. കോടതിയുടെ ഉത്തരവനുസരിച്ച് 25 ലക്ഷം രൂപവീതം ഉടമകൾക്കും നൽകണമെന്നുള്ളത് പാലിക്കാത്ത സാഹചര്യത്തിലാണ് ഉടമകൾ സുപ്രീംകോടതിയില് 25ന് കോടതിയലക്ഷ്യഹര്ജി നല്കാൻ തീരുമാനിച്ചത്.
അതേസമയം ക്രൈംബ്രാഞ്ച് ചോദ്യംചെയ്യാന് വിളിപ്പിച്ച സാഹചര്യത്തില് മുന്കൂര് ജാമ്യംതേടി മരടിലെ പൊളിക്കുന്ന ഫ്ലാറ്റിന്റെ നിര്മാതാക്കള് എറണാകുളം ജില്ലാ കോടതിയെ സമീപിച്ചു. ക്രൈംബ്രാഞ്ചിൻറെ ചോദ്യംചെയ്യലിന് മുന്നില് ആല്ഫാ വെഞ്ചേഴ്സ് ഉടമ പോള്രാജ് ഇന്ന് ഹാജരാകില്ല. പോള്രാജ് മുന്കൂര് ജാമ്യഹര്ജി നല്കി.
Photo Courtesy : Google/ images are subject to copyright

