മലയാളികളുടെ പ്രിയതാരമായ മഞ്ജുവാര്യരും, തമിഴില്‍ ശ്രദ്ധേയനായ വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്നു.
മലയാളികളുടെ പ്രിയതാരമായ മഞ്ജുവാര്യരും, തമിഴില്‍ ശ്രദ്ധേയനായ വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്നു. തിരക്കഥാകൃത്തായ ആര്‍ജെ ഷാന്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.
മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലൂടെ അടുത്തിടെ മലയാളത്തിലേക്ക് എത്തിയ താരമാണ് വിജയ് സേതുപതി. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം താരം മലയാളത്തിലേക്ക് വീണ്ടും എത്തുകയാണ്.
ചിത്രത്തില്‍ ബിജു മേനോനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഏപ്രിലില്‍ ആണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.
മുന്‍പ് വിജയ് സേതുപതിയുടെ 96ല്‍ നായികയായി പരിഗണിച്ചിരുന്നത് മഞ്ജു വാര്യരെ ആയിരുന്നു. എന്നാല്‍ പിന്നീട് ആ കഥാപാത്രം തൃഷയിലേക്ക് എത്തുകയായിരുന്നു. ഈ ചിത്രത്തോടെ മഞ്ജു വാര്യരും വിജയ് സേതുപതിയും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാകും ഇത്.
Photo Courtesy : Google/ images are subject to copyright