ഉന്നാവിൽ കഴിഞ്ഞദിവസം ബലാല്‍സംഗക്കേസ് പ്രതികള്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു.
ഉന്നാവിൽ കഴിഞ്ഞദിവസം ബലാല്‍സംഗക്കേസ് പ്രതികള്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ഇരയായ പെണ്‍കുട്ടി മരിച്ചു. ഇന്നലെ രാത്രി 11.40ന് ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു മരണം. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിട്ടു.
വ്യാഴാഴ്ചയാണ് ജ്യാമ്യത്തിലിറങ്ങിയ പ്രതിയും സുഹൃത്തുക്കളുംചേർന്ന് പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. പെണ്‍കുട്ടിക്ക് 90 ശതമാനം പൊള്ളലേറ്റ് ഐസിയുവിൽ തുടരുകയായിരുന്നു. അതിനിടയ്ക്കാണ് ഇന്നലെ രാത്രി ഹൃദയാഘാതം ഉണ്ടായത്, ഇത് മരണത്തിനിടയാക്കി.
പരാതി നല്‍കിയതിന്റെ പ്രതികാരമായാണ് പ്രതിയും സുഹൃത്തുക്കളും ചേർന്ന് പെണ്‍കുട്ടിയെ തീകൊളുത്തിയത്.
Photo Courtesy : Google/ images are subject to copyright