ഷെഹല ഷെറിൻ്റെ കുടുംബത്തിനും നവനീതിൻ്റെ കുടുംബത്തിനും 10 ലക്ഷം രൂപ ധനസഹായം.
വയനാട് ബത്തേരി സ്കൂളിൽ പാമ്പുകടിയേറ്റ് മരിച്ച ഷെഹ്ല ഷെറിൻ്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നൽകാൻ മന്ത്രി സഭാ തീരുമാനിച്ചു. ഷെഹ്ല ഷെറിന് കൂടാതെ ബാറ്റ് കൊണ്ടുളള അടിയേറ്റ് മരിച്ച നവനീതിൻ്റെ കുടുംബത്തിനും 10 ലക്ഷം രൂപ നല്കാന് തീരുമാനിച്ചു.
കഴിഞ്ഞമാസമാണ് വയനാട് സര്‍വ്വജന സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ഷെഹല ഷെറിന് ക്ലാസ്സില്‍ വച്ച് പാമ്പു കടിയേറ്റ് മരിച്ചത്. അധ്യാപകരുടെയും താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെയും അനാസ്ഥ മൂലം സമയത്ത് ചികിത്സ ലഭിക്കാതെയാണ് പെണ്‍കുട്ടി മരിച്ചത്.
സ്കൂളില്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ അബദ്ധത്തില്‍ പട്ടിക കഷ്ണം തലയില്‍ വന്ന് അടിച്ചാണ് മാവേലിക്കര ചുനക്കര ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കൻററി സ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു നവനീത് മരിച്ചത്. തലയ്ക്കുള്ളിലുണ്ടായ അമിത രക്ത സ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു.
Photo Courtesy : Google/ images are subject to copyright