ജനുവരി 31, ഫെബ്രുവരി 1 ദിവസങ്ങളിൽ ബാങ്ക് ജീവനക്കാർ പണിമുടക്കുന്നു.

ജനുവരി 31, ഫെബ്രുവരി 1 ദിവസങ്ങളിൽ ബാങ്ക് ജീവനക്കാർ പണിമുടക്കുന്നു.

വരും ദിവസങ്ങളിൽ ബാങ്ക് ജീവനക്കാർ പണിമുടക്കുന്നു. ജനുവരി 31, ഫെബ്രുവരി 1 ദിവസങ്ങളിലാണ് ബാങ്ക് ജീവനക്കാർ പണിമുടക്കുന്നത്. കാ​ലാ​വ​ധി ക​ഴി​ഞ്ഞ സേ​വ​ന വേ​ത​ന ക​രാ​ര്‍ പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാണ് പണിമുടക്ക്. യു​ണൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ന്‍​സാണ് സ​മ​രം പ്ര​ഖ്യാ​പിച്ചിരിക്കുന്നത്.

പൊതുമേഖലയിലേയും, സ്വകാര്യമേഖലയിലെയും ബാങ്ക് ജീവനക്കാർ പണിമുടക്കും. പ​ണി​മു​ട​ക്ക് ദി​ന​ങ്ങ​ളി​ല്‍ കേ​ന്ദ്രീ​കൃ​ത പ്ര​തി​ഷേ​ധ​റാ​ലി​യും ധ​ര്‍​ണ​യും ഉ​ണ്ടാ​കും. ഫെ​ബ്രു​വ​രി ഒ​ന്നി​ന് ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍ വ​ഴി പ്ര​ധാ​ന​മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ല്‍​കും. നിവേദനത്തിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മാ​ര്‍​ച്ച്‌ 11 മു​ത​ല്‍ 13 വ​രെ വീ​ണ്ടും പ​ണി​മു​ട​ക്കും.

എന്നിട്ടും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഏപ്രിൽ ഒന്നുമുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നാണ് ഭാരവാഹികൾ അറിയിച്ചത്. കു​ടും​ബ പെ​ന്‍​ഷ​ന്‍ വ​ര്‍​ധി​പ്പി​ക്കു​ക, പെ​ന്‍​ഷ​ന്‍ പ​രി​ഷ്ക​രി​ക്കു​ക, സ്റ്റാ​ഫ് വെ​ല്‍​ഫെ​യ​ര്‍ ഫ​ണ്ട് പു​തു​ക്കൽ ന​ട​പ്പാ​ക്കു​ക, പ​ങ്കാ​ളി​ത്ത പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി റ​ദ്ദാ​ക്കു​ക തു​ട​ങ്ങി​യ പ​ന്ത്ര​ണ്ട് കാര്യങ്ങൾ ഉ​ന്ന​യി​ച്ചാ​ണു സ​മ​രം.

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.