ചോക്ലേറ്റ് പുഡ്ഡിംഗ്
നിങ്ങൾ വെറൈറ്റികൾ ഇഷ്ടപ്പെടുന്നവരാണോ എങ്കിൽ ഇതൊന്ന് ട്രൈ ചെയ്ത് നോക്ക്…വ്യത്യസ്ത രുചിയിൽ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്നതും…
ആവശ്യമുള്ള സാധനങ്ങള്‍
കൊക്കോ പൗഡര്‍ – 6 ടീസ്പൂണ്‍
പഞ്ചസാര – 1/2 കപ്പ്
പാല് – 2 കപ്പ്
കോണ്‍ഫ്ലോര്‍ – 6 ടീസ്പൂണ്‍
വാനില എസന്‍സ് – 1/2 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒന്നേ മുക്കാല്‍ കപ്പ് പാലും കൊക്കോ പൗഡറും നന്നായി ഇളക്കി യോജിപ്പിക്കുക. കാല് കപ്പ് പാല് കോണ്‍ഫ്ലോറില്‍ ചേര്‍ത്ത് പേസ്റ്റ് പോലെയാക്കുക. ഇത് കൊക്കോ പൗഡറില്‍ ചേര്‍ത്ത് അടുപ്പില്‍ വച്ച് കട്ടിയാകുംവരെ ഇളക്കുക. വാങ്ങിയ ശേഷം ഇളക്കി തണുപ്പിക്കുക. വാനില എസന്‍സ് ചേര്‍ത്തിളക്കി തണുപ്പിക്കാന്‍ വയ്ക്കുക. ശേഷം വിളമ്പാം.
Photo Courtesy : Google/ images are subject to copyright