സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സാദ്ധ്യതയെന്ന് കാലാവസ്ഥ ഗവേഷകരുടെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സാദ്ധ്യതയെന്ന് കാലാവസ്ഥ ഗവേഷകരുടെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സാദ്ധ്യതയെന്ന് കാലാവസ്ഥ ഗവേഷണകേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. മഴപെയ്തില്ലെങ്കിൽ ഉഷ്‌ണതരംഗം ഉണ്ടായേക്കാം. പാലക്കാട്, പുനലൂര്‍, കോട്ടയം എന്നിവിടങ്ങളിലാണ് ഉഷ്ണതരംഗം അനുഭവപ്പെടുക. കേരളത്തിൽ കാലാവസ്ഥാവ്യതിയാനം അതിതീവ്രമായിട്ടാണ് നടക്കുന്നത്. ഇത്തവണത്തെ വേനൽ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.

മാര്‍ച്ച്‌ മുതല്‍ മേയ് വരെയുള്ള സീസണിലെ ഉയര്‍ന്ന താപനില സാധാരണ താപനിലയെക്കാള്‍ ശരാശരി 0.86 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടാനുള്ള സാധ്യതയുണ്ട്. രാജ്യത്ത് പൊതുവേ ഇത്തവണ വലിയ ചൂട് അനുഭവപ്പെടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്.

ഹിമാചല്‍ പ്രദേശ്, അരുണാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഉയര്‍ന്ന താപനില സാധാരണ താപനിലയെക്കാള്‍ ഒരു ഡിഗ്രി സെല്‍ഷ്യസ് കൂടും. കൂടാതെ പൊതുവില്‍ ഉഷ്ണതരംഗമുണ്ടാകുന്ന സംസ്ഥാനങ്ങളില്‍ തീവ്ര ഉഷ്ണതരംഗത്തിനുള്ള സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിൻ്റെ മുന്നറിയിപ്പുണ്ട്.

 

 

 

 

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.