ലോകത്തെ ആശങ്കയിലാഴ്ത്തി കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നു.
ലോകത്തെ ആശങ്കയിലാഴ്ത്തി കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നു. ചൈനക്കുപുറത്ത് 46 രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യസംഘടന അറിയിച്ചു.
ചൈനയില്‍ കോവിഡ് 19 വൈറസ് ബാധിച്ച പുതിയ രോഗികളുടെ എണ്ണം കുറയുമ്പോള്‍ മറ്റുരാജ്യങ്ങളില്‍ വൈറസ് പടര്‍ന്നുപിടിക്കുകയാണ്. നാല്പത്തിയേഴ് രാജ്യങ്ങളിലായി എണ്‍പത്തി രണ്ടായിരത്തിലധികം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്.
2902 പേരാണ് ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത്. ഇറാനില്‍ 34 പേരും ഇറ്റലിയില്‍ 21 പേരും ദക്ഷിണ കൊറിയയില്‍ 13 പേരും വൈറസ് ബാധിച്ച് മരിച്ചു. കൂടാതെ പുതിയതായി നൈജീരിയ, മെക്സിക്കോ, ന്യൂസീലന്‍ഡ്, അസര്‍ ബൈജാന് എന്നീ രാജ്യങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചു.
കോവിഡ് ഭീതിയെ തുടര്‍ന്ന് അടുത്തമാസം അമേരിക്കയില്‍ നടക്കാനിരുന്ന ആസിയാന്‍ ഉച്ചകോടി മാറ്റിവച്ചു. കൂടാതെ വൈറസ് നിയന്ത്രണവിധേയമായില്ലെങ്കില്‍ ജൂലൈയില്‍ ജപ്പാനില്‍ നടക്കേണ്ട ഒളിംപിക്സ് മാറ്റിവയ്ക്കാനും സാധ്യതയുണ്ട്.
കൊറോണ വൈറസ് സാമ്പത്തിക രംഗത്തും വലിയ നഷ്ടമാണ് സൃഷ്ടിക്കുന്നത്. 2008ലെ ആഗോള മാന്ദ്യത്തിന് ശേഷമുള്ള കനത്ത ഇടിവാണ് ഓഹരി വിപണികളില്‍ നേരിടുന്നത്.
Photo Courtesy : Google/ images are subject to copyright