കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം മൂവായിരം കവിഞ്ഞു.

കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം മൂവായിരം കവിഞ്ഞു.

കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം മൂവായിരം കവിഞ്ഞു. ചൈനയിൽമാത്രം ഇന്നലെ മരിച്ചത് 42പ്പേരാണ്. ചൈനയിൽമാത്രം ഇതോടെ മരണം 2912 ആയി. വൈറസിൻ്റെ പ്രഭാവകേന്ദ്രമായ ചൈനയിലെ വുഹാനിലെ ഹുബെയില്‍ മരണനിരക്ക് കുത്തനെ കുറഞ്ഞു. ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ മരണം ഇറാനിലാണ്, 54പേരാണ് മരിച്ചത്. എന്നാല്‍ ചൈനയ്ക്ക് പുറത്ത് കൂടുതല്‍ രാജ്യങ്ങളിലേക്ക് രോഗം പടരുന്നുണ്ട്, അതിനാൽ ഇത് ആശങ്കാജനകമാണ്.

ഇറാനില്‍ 978പേര്‍ക്കും, ദക്ഷിണ കൊറിയയില്‍ 813 പേര്‍ക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുളളത്. സൗദി ഒഴികെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും കോവിഡ് 19 സ്ഥിരീകരിച്ചതോടെ അതിശക്തമായ ആരോഗ്യപ്രതിരോധ നടപടികളാണ് അവർ നടത്തുന്നത്. ഇതിൻ്റെ ഭാഗമായി ഒമാനിൽ 1320 പേരാണ് നിരീക്ഷണത്തിലുള്ളത്.

സൗദിയിൽ കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മുൻകരുതലിൻ്റെ ഭാഗമായി 25 ആശുപത്രികൾ സജ്ജമാക്കിയതായി അധികൃതർ അറിയിച്ചു. കൂടാതെ വിവിധ രാജ്യങ്ങള്‍ യാത്രാ വിലക്ക് പ്രഖ്യാപിച്ചതും ജനങ്ങള്‍ യാത്ര ഒഴിവാക്കുന്നതിനാലും വിമാനക്കമ്പനികൾ സർവീസുകൾ വെട്ടിക്കുറച്ചു.

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.