കൊറോണ വൈറസ് ബാധയെ തുടര്ന്ന് ഇന്ത്യയില് മരിച്ചവരുടെ എണ്ണം അഞ്ചായി.
കൊറോണ വൈറസ് ബാധയെ തുടര്ന്ന് ഇന്ത്യയില് മരിച്ചവരുടെ എണ്ണം അഞ്ചായി. രാജസ്ഥാനിലുണ്ടായിരുന്ന ഇറ്റാലിയന് പൗരനായ 69-കാരന് മരിച്ചതായാണ് പുതിയ റിപ്പോര്ട്ട്. ജയ്പൂരിലെ ഫോര്ടിസ് ആശുപത്രിയില് ചികിത്സയിലായിരുന്നു മരിച്ച ഇറ്റാലിയൻ പൗരൻ. അതേസമയം ഇയാള് രോഗമുക്തി നേടിയിരുന്നെന്നും ഹൃദയാഘാതത്തെ തുടര്ന്നാണ് മരിച്ചതെന്നും റിപ്പോര്ട്ടുകളുണ്ട്.
രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 200 കടന്നു. ഉത്തര്പ്രദേശില് നാല് പേര്ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ മൊത്തം രോഗ ബാധിതരില് 32 പേര് വിദേശികളാണ്. മരിച്ച അഞ്ചുപേരില് ഒരു വിദേശി മാത്രമേയുള്ളൂ.
എന്നാൽ കൊറോണ വൈറസ് ബാധയെ തുടര്ന്ന് ലോകത്താകമാനം മരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. 2,44,500 പേര്ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
Photo Courtesy : Google/ images are subject to copyright

