മുരിങ്ങക്കായ മുട്ട അവിയൽ

മുരിങ്ങക്കായ മുട്ട അവിയൽ

മുരിങ്ങാക്കായ ഗുണങ്ങള്‍ ഏറെയുള്ളൊരു ഭക്ഷണപദാര്‍ത്ഥമാണ്. ഇവ ആരോഗ്യത്തിനു വേണ്ടി മാത്രമല്ല, ചില രോഗങ്ങള്‍ക്കുള്ള പരിഹാരമായും ഉപയോഗിക്കാം. വൈറ്റമിന്‍ സി, അയേണ്‍, കാല്‍സ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ആസ്തമ പോലുള്ള ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ തടയാനും മുരിങ്ങക്കായ നല്ലതാണ്. മുരിങ്ങക്കായ്ക്ക് അണുബാധകളെ തടയാനുള്ള കഴിവുണ്ട്. വയര്‍, നെഞ്ച്, തൊണ്ട എന്നിവിടങ്ങിലുണ്ടാകുന്ന അണുബാധകള്‍ തടയാന്‍ ഇത് നല്ലതാണ്. ഇത്തരം സവിശേഷഗുണങ്ങളുള്ള മുരിങ്ങാക്കായകൊണ്ടുണ്ടാക്കുന്ന രുചികരമായ നാടൻ വിഭവമായാലോ?

 

ആവശ്യമുള്ള ചേരുവകൾ:

 

മുരിങ്ങക്കായ – രണ്ടെണ്ണം

മുട്ട – മൂന്നെണ്ണം

ഉരുളക്കിഴങ്ങ് – രണ്ടെണ്ണം

പച്ചമുളക് – രണ്ടെണ്ണം

തേങ്ങ ചിരകിയത് – ഒരു കപ്പ്

ജീരകം – കാൽ ടീസ്പൂൺ

വെളുത്തുള്ളി – മൂന്നല്ലി

മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ

മുളകുപൊടി – ഒരു ടീസ്പൂൺ

കറിവേപ്പില – രണ്ട് തണ്ട്

വെളിച്ചെണ്ണ – രണ്ട് ടീസ്പൂൺ

 

 

തയ്യാറാക്കുന്ന വിധം

 

മുട്ട പുഴുങ്ങി തോട് കളഞ്ഞ് മാറ്റിവയ്ക്കുക. അതിനുശേഷം ഉരുളക്കിഴങ്ങും മുരിങ്ങാക്കായയും തൊലികളഞ്ഞ് നീളത്തിൽ അരിഞ്ഞെടുക്കുക. ഇതിലേക്ക് തേങ്ങ, ജീരകം, മഞ്ഞൾപ്പൊടി, മുളകുപൊടി, വെളുത്തുള്ളി എന്നിവ അരച്ചെടുത്തതും നീളത്തിലരിഞ്ഞ പച്ചമുളകും ചേർത്ത് വേവിക്കുക. വെന്ത് പാകമാകുമ്പോൾ പുഴുങ്ങിയ മുട്ട രണ്ടായി പിളർന്നതും കറിവേപ്പിലയും പച്ചവെളിച്ചണ്ണയും തൂകി ഉപയോഗിക്കാം.

 

 

 

 

 

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.