രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ട്രെയിൻ കോച്ചുകൾ ഐസൊലേഷൻ വാർഡാക്കാനൊരുങ്ങി റെയിൽവേ.
രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ട്രെയിൻ കോച്ചുകൾ ഐസൊലേഷൻ വാർഡാക്കാനൊരുങ്ങി റെയിൽവേ. വിദൂരമായ ഗ്രാമീണ മേഖലകളിലാണ് കോറോണ രോഗത്തെ തുടര്ന്ന് ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തതയില് വലയുന്നത്. അതുകൊണ്ടുതന്നെ വിദൂര ഗ്രാമീണ മേഖലയിലെ രോഗം വന്നവരെ മാറ്റിപ്പാര്പ്പിച്ച് ചികിത്സിക്കാനുള്ള ഐസൊലേഷന് വാര്ഡുകള് ക്രമീകരിക്കാനാണ് റയിൽവെയുടെ ഒരുക്കം.
എത്രപേരെ വേണമെങ്കിലും കോച്ചുകളിലെ ഐസൊലേഷന് വാര്ഡില് പ്രവേശിപ്പിക്കാം. ഇതിനൊപ്പം വെന്റിലേറ്ററുകളും നിര്മിക്കും. റെയില്വേയുടെ കീഴിലുള്ള ഫാക്ടറികളിലാണ് രോഗം ഗുരുതരമായവരെ ചികിത്സിക്കാനുള്ള വെന്റിലേറ്ററുകൾ നിര്മ്മിക്കുക.
കപൂര്ത്തല റെയില്വേ കോച്ച് ഫാക്ടറിയില് എല്.എച്ച്.ബി കോച്ചുകളെ ഐസൊലേഷന് വാര്ഡുകള് ആക്കി മാറ്റാനുള്ള പ്രവര്ത്തനങ്ങൾ ഇതിനോടകംതന്നെ നടക്കുകയാണ്. ചെന്നൈ ഇന്റഗ്രല് കോച്ച് ഫാക്ടറിയാണ് രോഗികള്ക്കാവശ്യമായ വെന്റിലേറ്ററുകള് നിര്മ്മിക്കുക.
കൊറോണയെ നേരിടാന് രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ് പ്രഖ്യാപിച്ചിരിക്കുകയാണ്. കാര്യങ്ങള് ഇതിനുമപ്പുറത്തേക്ക് കടക്കുകയാണെങ്കില് അതിനെ നേരിടുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് റെയില്വേയും മറ്റ് വകുപ്പുകള്ക്കൊപ്പം അടിസ്ഥാന സൗകര്യമൊരുക്കാന് കൈകോര്ക്കുന്നത്.
Photo Courtesy : Google/ images are subject to copyright

