കേരളം ലോക് ഡൗൺ പിൻവലിക്കുന്നതിൽ തീരുമാനം നാളെ, മൂന്നു ഘട്ടമായി വേണമെന്ന് കര്‍മ സമിതി റിപ്പോര്‍ട്ട്.

കേരളം ലോക് ഡൗൺ പിൻവലിക്കുന്നതിൽ തീരുമാനം നാളെ, മൂന്നു ഘട്ടമായി വേണമെന്ന് കര്‍മ സമിതി റിപ്പോര്‍ട്ട്.

കേരളം ലോക് ഡൗൺ പിൻവലിക്കുന്നതിൽ തീരുമാനം നാളെ അറിയിക്കും. ഘട്ടം ഘട്ടമായി പിൻവലിക്കാനാണ് വിദഗ്ധസമിതിയുടെ ശുപാർശ, ഇത് മന്ത്രിസഭയിൽ ചർച്ച ചെയ്തായിരിക്കും തീരുമാനം അറിയിക്കുക. കേന്ദ്രസർക്കാർ ലോക്ഡൗൺ നീട്ടുന്നത് പരിഗണനയിലാണെന്നാണ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

ഏപ്രിൽ 15 മുതൽ മൂന്നുഘട്ടമായി പിൻവലിക്കനാണ് സമിതിയുടെ തീരുമാനം. ഓരോ ദിവസത്തെയും കേസുകളും, വ്യാപനരീതിയും നോക്കി ഇതിൻ്റെ അടിസ്ഥാനത്തിൽ ആയിരിക്കും തീരുമാനം എടുക്കുക. വ്യാപനം കൂടിയാൽ നിയന്ത്രണങ്ങൾ കടുപ്പിക്കും. പതിനഞ്ചുദിവസത്തെ ഇടവേളയില്‍ മൂന്നുഘട്ടമായേ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാവൂ എന്നും നിര്‍ദേശമുണ്ട്.

ഒന്നാംഘട്ടത്തിൽ ഒരാഴ്ചയിൽ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യാത്തതും, ഹോട്ട്സ്പോട്ടിൽ പെടാത്തതും, നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 10 ശതമാനത്തിലും കുറവുമുള്ള ജില്ലകൾ. ഈ ഘട്ടത്തിൽ ആളുകൾ പുറത്തേക്കിറങ്ങുമ്പോൾ നിർബന്ധമായും മാസ്‌ക്കുകൾ ധരിക്കണം, തിരിച്ചറിയൽ കാർഡ് കയ്യിൽ കരുതണം, വീട്ടിൽ ഒരാൾക്കേ പുറത്തിറങ്ങാൻ കഴിയു. 65വയസ്സിനു മുകളില്‍ പ്രായമുള്ള കാന്‍സര്‍, പ്രമേഹം,രക്താതിസമ്മര്‍ദ രോഗികളെ പുറത്തുവിടരുതെന്ന് നിര്‍ദേശമുണ്ട്. ആരാധനാലയങ്ങള്‍ അടച്ചിടണം. മതപരമായ ചടങ്ങുകള്‍ ഒഴിവാക്കണം. മരണാനന്തര ചടങ്ങുകളില്‍ ആളുകള്‍ കൂടരുത്. എയര്‍ കണ്ടീഷന്‍ സൗകര്യമുള്ള മാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ജൂവലറി എന്നിവ തുറന്നുപ്രവര്‍ത്തിക്കരുത്.

രണ്ടാംഘട്ടത്തിൽ രണ്ടാഴ്ച്ചയ്ക്കുള്ളിൽ ഒരുകേസുപോലും ഇല്ലാത്തതും, നിരീക്ഷണത്തിലുള്ളവരുടെ എണ്ണം അഞ്ചുശതമാനത്തിലും കുറവായിരിക്കുന്നതും, ഒരു കോവിഡ് ഹോട്ട്സ്പോട്ട് പോലും ഇല്ലാത്തതുമായ ജില്ലകൾക്കായിരിക്കും ആദ്യം ഇളവുനൽകുക. രണ്ടാംഘട്ടത്തിൽ വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കു വരെ പങ്കെടുക്കാം. അന്തര്‍ജില്ലാ ബസുകള്‍ക്ക് സര്‍വീസ് നടത്താം. ഓട്ടോയ്ക്കും ടാക്‌സികള്‍ക്കും നിബന്ധനകളോടെ സർവീസുകൾ നടത്താം.

മൂന്നാം ഘട്ടത്തിൽ രണ്ടാഴ്ച്ചയ്ക്കുള്ളിൽ ഒരുകേസുപോലും ഇല്ലാത്തതും, നിരീക്ഷണത്തിലുള്ളവരുടെ എണ്ണം അഞ്ചുശതമാനത്തിലും കുറവായിരിക്കുന്നതും, ഒരു കോവിഡ് ഹോട്ട്സ്പോട്ട് പോലും സംസ്ഥാനത്ത് എവിടെയും ഉണ്ടാകരുത്. അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ ആരംഭിക്കാം. ആഭ്യന്തരവിമാന സര്‍വീസുകള്‍ ആരംഭിക്കാം. വിദേശത്തുനിന്ന് മലയാളികളെ കൊണ്ടുവരാം. മറ്റ് യാത്രികരെ ഒഴിവാക്കാം.മാളുകളും ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകള്‍ക്കും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിപ്പിക്കാം. എന്നാൽ വിവാഹത്തിനും മരണാന്തര ചടങ്ങുകള്‍ക്കും മൂന്നാംഘട്ടത്തിലും നിയന്ത്രണങ്ങള്‍ ഉണ്ടാകും.

അതിനിടെ ലോക്ഡൗൺ നീട്ടണമെന്നാവശ്യപ്പെട്ട് കുറെ സംസ്ഥാനങ്ങൾ, രോഗബാധിതര്‍ ഏറ്റവു കൂടുതലുള്ള മഹാരാഷ്ട്ര ഉള്‍പ്പെടേയുള്ള സംസ്ഥാനങ്ങളാണ് നിയന്ത്രണം തുടരുമെന്ന സൂചനകൾ നൽകിയത്. മഹാരാഷ്ട്രയെ കൂടാതെ രാജസ്ഥാന്‍, തെലങ്കാന, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്,ഛത്തീസ്ഗഡ്,അസം എന്നീ സംസ്ഥാനങ്ങളാണ് അടച്ചുപൂട്ടല്‍ തുടരണമെന്ന നിലപാട് അറിയിക്കുന്നത്.

അതേസമയം രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 4421 ആയി. 114 പേര്‍ മരിച്ചു. പതിനെട്ട് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥീരീകരിച്ച ഡൽഹിയിലെ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് അടച്ചു. രാജ്യത്തെ രോഗവ്യാപനത്തിന്‍റെ തോത് വര്‍ദ്ധിക്കുക തന്നെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 354 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.  

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.