കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി തത്സമയം

കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി തത്സമയം

മുഖ്യമന്ത്രി മാധ്യമങ്ങളോട്:

വീഡിയോ സ്റ്റോറി കാണുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ….See More: shorturl.at/joKP7

സംസ്ഥാനത്ത് ഇന്ന് ഒൻപതുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊറോണ അവലോകന ശേഷത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ലോകാരോഗ്യ ദിനമായ ഇന്ന് ആരോഗ്യപ്രവര്‍ത്തകരുടെ സേവനത്തെ അനുസ്മരിച്ചു കൊണ്ടാണ് മുഖ്യമന്ത്രി. കാസർഗോഡ് 4പ്പേർക്ക്, കണ്ണൂർ 3 പ്പേർക്ക് കൊല്ലത്തും മലപ്പുറത്തും ഓരോത്തർക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. അതിൽ ൪ പ്പേർ വിദേശത്ത് നിന്നും വന്നവരും, രണ്ടുപേര്‍ നിസാമുദ്ദീനില്‍നിന്നു വന്നവരും മൂന്നുപേര്‍ക്ക് സമ്പര്‍ക്കം മൂലവുമാണ് രോഗം ബാധിച്ചത്.

12പേര്‍ക്ക് ഇന്ന് പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്. 336 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചിട്ടുള്ളത്. 263 പേര്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് 1,46,686 പേരാണ് നിരീക്ഷണത്തിലുള്ളത്. അതിൽ 1,45,934 പേര്‍ വീടുകളിലും 752 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 131 പേരെ ഇന്നുമാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 11,231 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 10250 എണ്ണത്തിന് രോഗബാധയില്ലെന്ന് ഉറപ്പാക്കി.

ലോകത്താകെയുള്ള മലയാളി സമൂഹവും മലയാളിസംഘടനകളും അതാതു സ്ഥലങ്ങളില്‍ അവര്‍ക്ക് ഇടപെടാന്‍ പറ്റുന്ന എല്ലാ തരത്തിലും ഇടപെട്ടുകൊണ്ട് നമ്മുടെ ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകത്തിന്റെ നാനാഭാഗങ്ങളിലും മലയാളി നഴ്‌സുമാര്‍ അനുഭവിക്കുന്ന പ്രയാസങ്ങളും ആശങ്കകളും നമ്മെ അസ്വസ്ഥരാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽതന്നെ അവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രിക്കും ഡല്‍ഹി, മഹാരാഷ്ട്ര മുഖ്യമന്ത്രിമാര്‍ക്കും കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് മൊബൈല്‍ ഷോപ്പുകള്‍ ഞായറാഴ്ചകളില്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്നും, വര്‍ക്ക്‌ഷോപ്പുകള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം തുറക്കാം. ഞായര്‍, വ്യാഴം ദിവസങ്ങളില്‍. ആ ദിവസങ്ങളില്‍ സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍ കൂടി തുറക്കാന്‍ അനുവദിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതോടൊപ്പം റജിസ്‌ട്രേഡ് ഇലക്ട്രീഷര്‍മാര്‍ക്ക് തകരാറുകള്‍ നന്നാക്കാനായി വീടുകകളില്‍ പോകാന്‍ അനുമതി നല്‍കും. ഫ്ലാറ്റുകളില്‍ നിലവിലുള്ള സംവിധാനത്തിന് തകരാര്‍ സംഭവിച്ചാല്‍ നന്നാക്കാന്‍ പോകുന്നവര്‍ക്കും അനുമതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.