നാട്ടിലേക്ക് പ്രവാസികളെ കൊണ്ടുവരാനാകില്ലെന്ന നിലപാട് ആവര്‍ത്തിച്ച്‌ കേന്ദ്ര സര്‍ക്കാര്‍.

നാട്ടിലേക്ക് പ്രവാസികളെ കൊണ്ടുവരാനാകില്ലെന്ന നിലപാട് ആവര്‍ത്തിച്ച്‌ കേന്ദ്ര സര്‍ക്കാര്‍.

നാട്ടിലേക്ക് പ്രവാസികളെ കൊണ്ടുവരാനാകില്ലെന്ന നിലപാട് ആവര്‍ത്തിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. ഇപ്പോൾ പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവന്നാൽ നിലവിലെ ലോക്ഡൗണിന്‍റെ ഉദ്ദേശ്യം നടപ്പാകില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ അറിയിച്ചു. പ്രവാസികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കെ.എം.സി.സി ഹൈക്കോടതിയിൽ സമര്‍പ്പിച്ച ഹരജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

കേസ് 24ന് വീണ്ടും പരിഗണിക്കും. വിദേശരാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് എന്തൊക്കെ സഹായങ്ങള്‍ നല്‍കാം എന്നത് കേന്ദ്രം അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ലേബര്‍ ക്യാമ്പുകളില്‍ അടക്കം കുടുങ്ങിക്കിടക്കുന്നവര്‍ക്ക് അടിയന്തര ചികിത്സയും പരിചരണവും ലഭ്യമാക്കാന്‍ യാത്രാവിലക്കില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് കെ.എം.സി.സി റിട്ട് ഹർജി ഫയൽ സമർപ്പിച്ചത്.

ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ചാര്‍ട്ടഡ് വിമാനങ്ങളില്‍ സര്‍വിസ് തുടങ്ങാന്‍ തയാറാണെന്ന് എമിറേറ്റ്സ്, ഫ്ലൈ ദുബൈ കമ്പനികള്‍ അറിയിച്ചിട്ടുണ്ട്, എന്നാൽ സര്‍ക്കാര്‍ അനുമതി നല്‍കാത്ത സാഹചര്യത്തിലാണ് നിയമവഴി തേടിയത്. കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യക്കാരേയും സന്നദ്ധത അറിയിച്ച വിമാനകമ്പനികള്‍ വഴി നാട്ടില്‍ എത്തിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും വ്യോമയാന മന്ത്രാലയത്തിനും നിര്‍ദേശം നല്‍കണമെന്നാണ് സമർപ്പിച്ചിട്ടുള്ള ഹർജിയിലെ പ്രധാന ആവശ്യം.

കൂടാതെ യു.എ.ഇയില്‍ കൊറോണ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സഹായം അഭ്യര്‍ഥിച്ച്‌ വിദേശകാര്യമന്ത്രിക്കും മുഖ്യമന്ത്രി പിണറായി വിജയനും കെ.എം.സി.സി കത്തു നല്‍കിയിരുന്നു.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.