24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് 19 ബാധിച്ച് മരിച്ചത് 47പ്പേർ: ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 590 ആയി.
24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് 19 ബാധിച്ച് മരിച്ചത് 47പ്പേർ, ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 590 ആയി. കൂടാതെ രാജ്യത്ത് രോഗികളുടെ എണ്ണം 18500 കടന്നു. രോഗികളുടെ എണ്ണവും മരണനിരക്കും കൂടുതൽ മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം നാലായിരത്തി അറുന്നൂറു കടന്നു, മരണം 232 ആയി.
മധ്യപ്രദേശില്‍ 74പേരും ഗുജറാത്തില്‍ 71പേരാണ് മരിച്ചത്. ഡല്‍ഹിയില്‍ 47പേര്‍ മരിച്ചു. ഡൽഹിയിലെ അഞ്ചു സ്ഥലങ്ങൾ കൂടി ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചു. ഇതോടെ ഡൽഹിയിലെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 84 ആയി ഉയർന്നു.
മധ്യപ്രദേശിലെ ഇന്ദോറില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൊറോണ വൈറസ് ബാധ മൂലം മരിക്കുകയും ഡല്‍ഹിയില്‍ മൂന്ന് പോലീസുകാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിക്കുകയും ചെയ്‌തു. ഇന്ദോറില്‍ മാത്രം കോവിഡ് ബാധിച്ച് 52 പേരാണ് മരിച്ചത്.
Photo Courtesy : Google/ images are subject to copyright

