മൂന്നു ജില്ലകളില്‍ കൂടി ലോക്ഡൗണിനിടയിലെ ഭാഗിക ഇളവുകള്‍ നാളെ മുതല്‍ നടപ്പാക്കും.

മൂന്നു ജില്ലകളില്‍ കൂടി ലോക്ഡൗണിനിടയിലെ ഭാഗിക ഇളവുകള്‍ നാളെ മുതല്‍ നടപ്പാക്കും.

എറണാകുളം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ കൂടി ലോക്ഡൗണിനിടയിലെ ഭാഗിക ഇളവുകള്‍ നാളെ മുതല്‍ നടപ്പാക്കും. ഈ ജില്ലകളിലെ ഹോട്സ്പോട്ടുകളില്‍ ഇളവുകളുണ്ടാവില്ല. ഇളവുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ല. അതിനാൽ ആശയക്കുഴപ്പം തുടരുകയാണ്.

സംസ്ഥാനത്തെ ഏഴ് ജില്ലകളിലാണ് ഇപ്പോള്‍ ഇളവുകളുള്ളത്. ആ പട്ടികയിലേക്ക് ഓറഞ്ച് എ സോണില്‍പ്പെട്ട എറണാകുളം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകള്‍ക്കൂടി ഉൾപ്പെടുകയാണ്. ഈ ജില്ലകളില്‍ ഒറ്റ, ഇരട്ട അക്ക നമ്പര്‍ ക്രമത്തില്‍ വാഹനയാത്ര അനുവദിക്കും. യാത്രചെയ്യുമ്പോൾ അത്യാവശ്യയാത്രയെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം കൈവശം സൂക്ഷിക്കണം. എന്നാൽ അനാവശ്യയാത്രയാണെന്ന് കണ്ടാൽ ഇളവുണ്ടെങ്കിലും കേസെടുക്കും.

ഹോട്ടലുകളില്‍ രാത്രി 9 വരെ ഭക്ഷണം പാര്‍സല്‍ നല്‍കാം. 50 ശതമാനം ജീവനക്കാരുമായി തോട്ടങ്ങളിലും സാമൂഹിക അകലം പാലിച്ച് തൊഴിലുറപ്പ്, കൃഷി, മല്‍സ്യബന്ധനം, കെട്ടിടനിര്‍മാണം എന്നിവയ്ക്കും ഇളവുകളുണ്ട്. ആരാധനാലയങ്ങളിലും ആഘോഷങ്ങളിലുമെല്ലാമുള്ള നിയന്ത്രണങ്ങള്‍ അതേപടിത്തന്നെ തുടരും.

കൊല്ലം ജില്ല തമിഴ്നാട് അതിര്‍ത്തിയില്‍ രോഗവ്യാപനം വര്‍ധിച്ചതോടെ അതീവജാഗ്രതയിലാണ്. എറണാകുളത്ത് കൊച്ചി നഗരത്തിലെ ചുള്ളിക്കല്‍, കതൃക്കടവ് വാര്‍ഡുകളും, പത്തനംതിട്ടയില്‍ നഗരവും അടൂര്‍ മുനിസിപ്പാലിറ്റിയും അയിരൂര്‍, ചിറ്റാര്‍ വടശേരിക്കര, ആറന്‍മുള്ള പഞ്ചായത്തും, നിലമേല്‍, കുളത്തൂപ്പുഴ, തൃക്കരുവ പഞ്ചായത്തുകളും പുനലൂര്‍ മുനിസിപ്പാലിറ്റിയിലെ കാരയ്ക്കാട് വാർഡും ഹോട്ട്സ്‌പോട്ടാണ്. അതിനാല്‍ ഇവിടങ്ങളില്‍ ഒരു ഇളവുമില്ലാതെ സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.