രാജ്യത്ത് ലോക്‌ഡൗൺ നീട്ടില്ലെന്ന് പ്രധാനമന്ത്രി: എന്നാൽ സഞ്ചാര നിയന്ത്രണം തുടരും

രാജ്യത്ത് ലോക്‌ഡൗൺ നീട്ടില്ലെന്ന് പ്രധാനമന്ത്രി: എന്നാൽ സഞ്ചാര നിയന്ത്രണം തുടരും

രാജ്യത്ത് ലോക്‌ഡൗൺ നീട്ടില്ലെന്ന് പ്രധാന മന്ത്രി. ഏപ്രിൽ 14 വരേയുള്ളൂ ലോക്‌ഡൗൺ എന്നാൽ സഞ്ചാര നിയന്ത്രണം തുടരുമെന്നും മുഖ്യമന്ത്രിമാരുമായുള്ള ചർച്ചയിൽ അറിയിച്ചു.രോഗബാധ തീവ്രമാകാന്‍ സാധ്യതയുളള 22 സ്ഥലങ്ങള്‍ കൂടി പ്രഖ്യാപിച്ചു.

അതേസമയം രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 437പ്പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1965 ഉം മരിച്ചവരുടെ എണ്ണം 64 ഉം ആയി. പത്മശ്രീ പുരസ്ക്കാര ജേതാവും സിഖ് ആത്മീയ ഗായകനുമായ ഗ്യാനി നിര്‍മല്‍ സിങ് കൊറോണ ബാധിച്ച് മരിച്ചു. ഇന്ന് പുലര്‍ച്ചെ 4.30നാണ് അമൃത്സറില്‍ മരിച്ചത്. 2009ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ച ഗായകനാണ് അദ്ദേഹം.

കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ രാജ്യത്ത് ഇനിയുള്ള ദിവസങ്ങൾ നിർണായകമാണെന്നും സമൂഹവ്യാപനം നടന്നിട്ടില്ലെന്നും രോഗവ്യാപനത്തിന്‍റെ തീവ്രത കുറയാന്‍ നാല് ആഴ്ച്ചവരെ എടുക്കുമെന്നും അറിയിച്ചു. ഹരിയാനയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്‌തു, അരുണാചല്‍ പ്രദേശില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് ബാധിതരുടെ എണ്ണം മഹാരാഷ്ട്രയില്‍ 338 ഉം രാജസ്ഥാനില്‍ 129 ഉം ആന്ധ്രയില്‍ 132 ഉം ആയി.

 

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.