സംസ്ഥാനത്ത് ഇന്ന് 21പ്പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 21പ്പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 21പ്പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് എട്ടുപേര്‍ക്കും ഇടുക്കിയില്‍ അഞ്ചുപേര്‍ക്കും കൊല്ലത്ത് രണ്ടുപേര്‍ക്കും തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒരോരുത്തര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

ഇതുവരെ 286 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 256 പേര്‍ ചികില്‍സയില്‍. 1,65,291 പേര്‍ വീടുകളിലും 643 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. മാത്രം 145 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 8556 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 7642 എണ്ണം രോഗബാധയില്ലെന്ന് കണ്ടെത്തി. കേരളത്തിൽ ഇതുവരെ രോഗബാധയുണ്ടായ 200 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. ബാക്കിയുള്ളവർക്ക് സമ്പർക്കത്തിലൂടെ കിട്ടിയതാണ്.

കൊല്ലത്ത് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ 27 വയസ്സുള്ള ഗര്‍ഭിണിയാണ്. ഇട്ടിവ സ്വദേശിയാണ്. കൂടാതെ ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രണ്ടുപ്പേർ നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ഒരാള്‍ കൊല്ലം സ്വദേശിയും മറ്റേയാള്‍ ഇടുക്കി സ്വദേശിയുമാണ്.

സംസ്ഥാനത്തെ എട്ടു ജില്ലകളെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളാണ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചത്.

കൂടാതെ മാര്‍ച്ച് 5 മുതല്‍ 24 വരെ വിദേശ രാജ്യങ്ങളില്‍ നിന്നോ മറ്റ് സംസ്ഥാനങ്ങളില്‍നിന്നോ വന്നവരും അവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരും 28 ദിവസത്തെ ഐസലേഷന്‍ നിര്‍ബന്ധമായും പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ഇന്നത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങള്‍ക്ക്‌ കേന്ദ്രവിഹിതമായി കേരളത്തിന് 157 കോടി നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത്‌ പ്രത്യേക കൊറോണ ആശുപത്രികൾ തുടങ്ങാൻ വലിയ തുക ആവശ്യമാണ്, അതിനാൽ ദുരന്ത നിവാരണ നിധിയില്‍നിന്ന്‌ തുക അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.