സംസ്ഥാനത്ത് നാളെ മുതൽ പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കും: ലംഘിച്ചാല്‍ പിഴ.

സംസ്ഥാനത്ത് നാളെ മുതൽ പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കും: ലംഘിച്ചാല്‍ പിഴ.

സംസ്ഥാനത്ത് നാളെ മുതൽ പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കും. വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങുന്നവരെല്ലാവരും മാസ്കോ തുണിയോ ഉപയോഗിച്ച് മുഖം മറച്ചിരിക്കണം. ഇളവുകൾ ഉള്ളിടങ്ങളിലും ഇല്ലാത്തിടത്തും മാസ്‌ക് നിർബന്ധമായും ധരിക്കണം, മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരിൽ നിന്നും പിഴയിടാക്കാൻ നിർദേശിച്ച് ഡിജിപി ഉത്തരവിറക്കും.

മാസ്ക്ക് ധരിക്കാത്തതിന് തിരുവന്തപുരം ഉൾപെടെയുള്ള സ്ഥലങ്ങളിൽ കേസെടുത്ത് തുടങ്ങിയെങ്കിലും നിയമന നടപടിയിൽ അവ്യക്തതയുണ്ടായിരുന്നു. അതിനാൽ ഡി.ജി.പി നാളെ മുതൽ പരിശോധനയും പിഴയും സംസ്ഥാന വ്യാപകമാക്കി ഉത്തരവിറക്കും. എത് നിയമപ്രകാരം എത്ര രുപ വരെ പിഴയെന്നത് നിയമോപദേശം തേടിയ ശേഷമാവും ഉത്തരവ്.

ഇന്നു മുതല്‍ വ്യാപക പ്രചാരണം ആരംഭിക്കുമെന്ന് ഡിജിപി അറിയിച്ചു. നവമാധ്യമങ്ങള്‍ വഴിയാണ് പ്രചാരണം നടത്തുക. മാസ്‌ക്ക് ധരിക്കാത്തവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം പിഴ ചുമത്തുന്നത് പരിഗണിക്കുന്നതായും, ഉത്തരവ് ഇന്നിറങ്ങുമെന്നും ഡിജിപി അറിയിച്ചു.

എന്നാൽ വയനാട്ടിൽ അയ്യായിരം രൂപ പിഴ ഈടാക്കാനാണ് ജില്ല പൊലീസ് മേധാവി നിർദേശിച്ചിട്ടുള്ളത്. കേരള പൊലീസ് ആക്ടിലെ 118 ഇ പ്രകാരം പൊതുജനങ്ങൾക്ക് അറിഞ്ഞുകൊണ്ട് അപകടമുണ്ടാക്കുന്ന കുറ്റത്തിന് 5000 രൂപ പിഴ ഈടാക്കാൻ എസ് പി ക്കുള്ള അധികാരം ഉപയോഗിച്ചാണിത്.

അതേസമയം മാസ്‌ക് ധരിക്കുന്നത് പൊതുസ്ഥലങ്ങളില്‍ ഒരു ശീലമാക്കണമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. ഇനിയുള്ള കുറേ നാളുകളില്‍ നമ്മുടെ ദൈനംദിന ജീവിതത്തിൻ്റെ ഭാഗമായി തന്നെ മാസ്‌ക് ഉപയോഗം വരും. സ്‌കൂളുകളിലും യാത്രാ വേളകളിലും പൊതു മാര്‍ക്കറ്റുകളിലും കൂടുതല്‍ ആളുകള്‍ ചേരുന്നിടത്തും മാസ്‌ക് തുടര്‍ന്നും നിര്‍ബന്ധമാക്കേണ്ടിവരുമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ കുറിച്ചത്.

 

 

 

Photo Courtesy : Google/ images are subject to copyright   

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.