പൃഥ്വിരാജ് നാട്ടിലെത്തിയതിൻ്റെ സന്തോഷത്തിൽ ഡാൻസ് വീഡിയോ പങ്കുവച്ച് യുവനടി മാളവിക..
കടുത്ത പൃഥ്വിരാജ് ഫാനാണ് യുവനടി മാളവിക മേനോന്. പൃഥ്വിരാജ് നാട്ടിലെത്തിയതിൻ്റെ സന്തോഷത്തിൽ പങ്കുവച്ച ഒരു ഡാന്‍സ് വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ ശ്രെദ്ധ നേടുന്നത്.
കൊറോണ വ്യാപനത്തെ തുടര്‍ന്ന് ജോര്‍ദ്ദാന്‍ മരുഭൂമിയില്‍ സംഘം മാസങ്ങളോളം അകപ്പെട്ട നടന് പൃഥ്വിരാജും സംവിധായകന് ബ്ലെസിയും ‘ആടുജീവിതം’ ടീമും ഇന്നലെയാണ് ജോര്‍ദ്ദാനില്‍ നിന്ന് കൊച്ചിയില്‍ മടങ്ങിയെത്തിയത്. ഇതിൻ്റെ സന്തോഷത്തിലാണ് മലയാള സിനിമാ മേഖല ഇപ്പോള്‍.
“രാജുവേട്ടന് നാട്ടില്‍ എത്തിയതിൻ്റെ ആഘോഷം,” എന്ന ക്യാപ്ഷനോടെയാണ് മാളവിക വീഡിയോ പങ്കുവച്ചിരിക്കുന്നത്. പൃഥ്വിരാജ് അഭിനയിച്ച ‘ഉറുമി’യിലെ ‘ആരാന്നെ ആരാന്നെ ഒത്തുപിടിക്കുന്നതാരാന്നെ’ എന്ന പാട്ടിനൊപ്പം ചുവടുവയ്ക്കുന്ന വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്.
വീഡിയോ കാണാം:
Photo Courtesy : Google/ images are subject to copyright