ബുദ്ധപൂര്‍ണിമദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ബുദ്ധപൂര്‍ണിമദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ബുദ്ധപൂര്‍ണിമദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകമെമ്പാടും ദുരിതമനുഭവിക്കുമ്പോൾ ബുദ്ധൻ്റെ സന്ദേശങ്ങളായ കരുണയും സേവനവും സമര്‍പ്പണവും പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ മോശം സമയത്തും ഇന്ത്യ പലരാജ്യങ്ങളേയും ആവും വിധം സഹായിച്ചെന്നും പല രാജ്യങ്ങളും തിരിച്ച്‌ ഇന്ത്യയ്ക്കും സഹായങ്ങള്‍ ലഭ്യമാക്കിയെന്നും അദ്ദേഹം അറിയിച്ചു.

വീഡിയോ സ്റ്റോറി കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക: https://bit.ly/2W9kMBy

ബുദ്ധന്‍ ത്യാഗത്തിന്‍റെയും സേവനത്തിന്‍റെയും പര്യായമാണ്. ഇന്നും സേവനത്തിന്‍റെയും ത്യാഗത്തിന്‍റെയും ഒരുപാട് ഉദാഹരണങ്ങള്‍ നാം കാണുന്നു. കൊറോണ വൈറസ് പടരുന്ന ഈ സാഹചര്യത്തിൽ മറ്റുള്ളവരെ സഹായിക്കാനും ക്രമസമാധാനം പാലിക്കാനും രോഗബാധിതരെ സുഖപ്പെടുത്താനും ശുചിത്വം നിലനിര്‍ത്താനും 24 മണിക്കൂറും ജോലി ചെയ്യുന്ന കുറെ മനുഷ്യർ നമുക്ക് ചുറ്റുമുണ്ട്, ഈ അവസരത്തിൽ അവർക്ക് അഭിനന്ദനങ്ങൾ അർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ലാഭമോ നഷ്ടമോ നോക്കാതെ ശക്തരെന്നോ ദുര്‍ബലരെന്നോ നോക്കാതെ സാധ്യമായ രീതിയില്‍ എല്ലാവരേയും പിന്തുണയ്ക്കുകയാണ് ഇപ്പോൾ ഇന്ത്യ. ലോകത്തിൻ്റെ ആകെ രക്ഷയ്ക്കാണ് ഇന്ത്യയുടെ ശ്രമമെന്നും മോദി പറഞ്ഞു.

കോവിഡിനെതിരെ നമ്മളെല്ലാവരും ഒറ്റക്കെട്ടായി പോരാടും, പ്രതിസന്ധിയെ അതിജീവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് പ്രാര്‍ത്ഥനയ്ക്കുള്ള ദിവസങ്ങളായി ആചരിച്ചുകൊണ്ട് കോവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള സമര്‍പ്പണമായി എല്ലാവരും ഇതിനെ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.