വിജയ് സേതുപതിയുടെ കാപേ രണസിങ്കം ട്രെയിലർ പുറത്തുവിട്ടു: വീഡിയോ കാണാം..
ലോക്ഡൗൺ സിനിമാമേഖലയ്ക്ക് വൻനഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. എന്നാൽ കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധികൾ മറിക്കടന്ന് തമിഴ് സിനിമാമേഖല ഉണർന്നിരിക്കുകയാണ്, വിജയ് സേതുപതി നായകനായ കാപേ രണസിംഗമെന്ന ചിത്രത്തിൻ്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഷൂട്ടിങ് പൂര്‍ത്തിയാക്കിയ സിനിമകളുടെ പ്രമോഷന്, പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകൾ തുടങ്ങി ചെറിയ രീതിയിലുള്ള വർക്കുകളാണ് ആരംഭിച്ചിരിക്കുന്നത്.
നെല്പാടങ്ങള് തട്ടിയെടുത്ത് ഫാക്ടറി പണിയാനെത്തുന്ന രാജ്യാന്തര കമ്പനിക്കെതിരെ പോരാട്ടം നയിക്കുന്ന നായകനായാണ് കാപേ രണസിംഗമെന്ന ചിത്രത്തിൽ വിജയ് സേതുപതിയെത്തുന്നത്. വിജയിയും ഒത്തുമുള്ള മാസ്റ്റർ എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുമ്പോളായിരുന്നു ലോക്ഡൗൺ ആയത്. ഐശ്വര്യ രാജേഷാണ് ഈ ചിത്രത്തിൽ നായികയായെത്തുന്നത്. മൂന്നാം തവണയാണ് ഐശ്വര്യാ രാജേഷ് വിജയ് സേതുപതിയുടെ നായികയായെത്തുന്നത്.
കെ.ജെ.ആര് ഫിലിംസ് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം ജനുവരിയോടെ തീയ്യറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിയേറ്ററുകള്‍ എന്നു തുറക്കുമെന്നതില്‍ അനിശ്ചിതത്വം തുടരുകായാണ്. ഈ സാഹചര്യത്തിലാണ് ട്രെയിലർ പുറത്തുവിട്ടത്.
Photo Courtesy : Google/ images are subject to copyright