സംസ്ഥാനത്ത് നാളെ മുതല്‍ അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ നടത്താന്‍ അനുമതി
സംസ്ഥാനത്ത് നാളെ മുതല്‍ അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ നടത്താന്‍ അനുമതി നൽകി സംസ്ഥാന സർക്കാർ. അഞ്ചാംഘട്ട ലോക്ക്ഡൗണ്‍ ഇളവുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന സമിതി യോഗത്തിലാണ് തീരുമാനം.
നിയന്ത്രണങ്ങളോടെയായിരിക്കും സര്‍വീസ് നടത്തുക. ജില്ലയ്ക്കകത്ത് ഇപ്പോള്‍ യാത്ര നടത്തുന്നത് പോലെ സാമൂഹിക അകലം പാലിച്ച് അമ്പത് ശതമാനം ബസ് നിരക്ക് കൂട്ടിയായിരിക്കും ബസുകള്‍ സര്‍വീസ് നടത്തുക. പകുതി സീറ്റിലേ യാത്രക്കാരെ അനുവദിക്കു.
അതേ സമയം കേന്ദ്രം അനുവദിച്ചെങ്കിലും അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് ഇപ്പോള്‍ ഉണ്ടാകില്ലെന്നാണ് അറിയുന്നത്. ജൂണ്‍ എട്ടിന് ശേഷം നിയന്ത്രണങ്ങളോടെ ഹോട്ടലുകള്‍ തുറക്കുകയും അവിടെ തന്നെ ഇരുന്ന് ഭക്ഷണ കഴിക്കാനും അനുവാദം നല്‍കും.
ആരാധനാലയങ്ങള്‍ തുറക്കുന്നത് മതമേലദ്ധ്യക്ഷന്മാരുമായി ചര്‍ച്ച നടത്തിയതിന് ശേഷം മതിയെന്നാണ് അവലോകന യോഗത്തില്‍ തീരുമാനമായത്.
Photo Courtesy : Google/ images are subject to copyright