നിതിൻ്റെ മൃതദേഹം നാട്ടിലെത്തി: അവസാനമായി പ്രിയതമനെ ഒരു നോക്ക് കണ്ട് ആതിര.

നിതിൻ്റെ മൃതദേഹം നാട്ടിലെത്തി: അവസാനമായി പ്രിയതമനെ ഒരു നോക്ക് കണ്ട് ആതിര.

ദുബായില്‍ മരിച്ച നിതിന്‍ ചന്ദ്രന്റെ മൃതദേഹം നാട്ടിൽ എത്തിച്ചു. ഇന്ന് രാവിലെ കൊച്ചി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം പത്തേമുക്കാലോടെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് ആതിരയെ കാണിക്കാനായാണ് ആദ്യം നിതിൻ്റെ മൃതദേഹം എത്തിച്ചത്. രണ്ടുദിവസം മുമ്പാണ് ദുബായിലെ താമസ സ്ഥലത്ത് നിതിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമായിരുന്നു മരണ കാരണം.

കൊറോണക്കാലത്ത് പ്രവാസികളെ നാട്ടിലെത്തിക്കാനായി നിയമപോരാട്ടം നടത്തിയ മലയാളി ജി.എസ്. ആതിരയുടെ ഭര്‍ത്താവാണ്. വിദേശത്തുകുടങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി ആതിര സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് ഇരുവരും ശ്രദ്ധേയമായത്. ഗര്‍ഭിണിയായ ആതിര തുടര്‍ന്ന് ദുബായില്‍നിന്നുള്ള ആദ്യവിമാനത്തില്‍ നാട്ടിലെത്തിയിരുന്നു. അന്ന് നിതിന് പോരാമെങ്കിലും തൻ്റെ ടിക്കറ്റ് മറ്റൊരാൾക്ക് നൽകുകയായിരുന്നു. എന്നെക്കാളും അത്യാവശ്യക്കാർ ഉണ്ടെന്ന് പറഞ്ഞാണ് തൻ്റെ ടിക്കറ്റ് മറ്റൊരാൾക്ക് നൽകിയത്.

എന്നാൽ പ്രസവത്തിന് മുന്നെ എത്തിക്കോളാമെന്നായിരുന്നു കഴിഞ്ഞ മാസം ദുബായില്‍നിന്ന് ആതിരയെ യാത്ര അയക്കുമ്പോള്‍ നിതിന്‍ നല്‍കിയ വാക്ക്. പക്ഷെ എല്ലാം കഴിയുമ്പോഴേക്കും നിതിന്‍ ഇന്ന് ആതിരയെ കാണാന്‍ എത്തിയത് ചേതനയറ്റ ശരീരമായാണ്, ഇത് കണ്ട് ഒരു നാടാകെ കണ്ണീരിൽ മുങ്ങുകയാണ്.

ഇന്നലെയായിരുന്ന ആതിര ഒരു പെൺകുഞ്ഞിന് ജന്മം നല്കിയത്, എന്നാൽ ആ കുഞ്ഞിനെ ഒരു നോക്ക് കാണാനോ, ഒന്ന് ചുംബിക്കാനോ നില്കാതെ നിതിൻ യാത്രയായി. ജൂലായ് ആദ്യ വാരമായിരുന്നു പ്രസവം നടക്കേണ്ടിയിരുന്നതെങ്കിലും നിതിന്‌ സുഖമില്ലെന്ന് അറിയിച്ചപ്പോള്‍ തന്നെ ആതിര കുഴഞ്ഞു വീണു. അതോടെ ശാസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. എന്നാൽ ഇന്ന് രാവിലെ വരെ മരണവിവരം ആതിരയെ അറിയിച്ചിരുന്നില്ല. ഒടുവില്‍ മൃതദേഹം ആശുപത്രിയിലെത്തിക്കുന്നതിന് കുറച്ച് മുമ്പ് ഡോക്ടര്‍മാരുടെ സംഘം അക്കാര്യം ആതിരയോട് പറഞ്ഞു.

തന്നെയും കുഞ്ഞിനേയും കാണാൻ വരാമെന്ന വാക്ക് ഇനി പാലിക്കാനാകാതെ നിതിന്‍ യാത്രയായ വിവരം അറിഞ്ഞ ആതിര വാവിട്ടു കരഞ്ഞു. ഇത് കണ്ടു നിന്ന എല്ലാവരും കരഞ്ഞു പോയി, എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാത്ത ബന്ധുക്കളും, സുഹൃത്തുക്കളും അവിടെ നിന്നുപോയി. 11 മണിയോടെ ആതിരയെ കിടത്തിയിരിക്കുന്ന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് നിതിൻ്റെ മൃതദേഹം കൊണ്ടുവന്നു. അവസാനമായി ഒരു നോക്ക് കാണാന്‍ മാത്രം ആംബുലന്‍സിന് അടുത്തേക്ക് ആതിരയെ എത്തിച്ചു. ആ വേദന താങ്ങാനാവാതെ ആതിര വാവിട്ടു കരഞ്ഞു. കുറച്ചു സമയത്തിന് ശേഷം ആതിരയെ തിരികെ ആശുപത്രിയുടെ അകത്തേക്ക് കൊണ്ടുപോയി.

നിതിൻ്റെ മൃതദേഹവുമായി ആംബുലന്‍സ് സ്വദേശമായ പേരാമ്പ്രയിലേക്കും പോയി. ഉച്ചയ്ക്ക് ശേഷമാണ് അവിടെ സംസ്‌കരിക്കുക. ഹൃദയാഘാതത്തെ തുടര്‍ന്ന് ഈ തിങ്കളാഴ്ചയായിരുന്നു ‌ദുബായില്‍ നിതിന്‍ മരണപ്പെട്ടത്. കോവിഡ് അല്ലെന്ന് സ്ഥിരീകരിച്ചതോടെ മൃതദേഹം നാട്ടിലെത്തിക്കുകയായിരുന്നു.

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.