ഇന്ത്യ – ചൈന സംഘർഷം സിനിമയാക്കാൻ ഒരുങ്ങി ബോളിവുഡ് നടനും നിര്‍മ്മാതാവുമായ അജയ് ദേവ്ഗണ്‍.

ഇന്ത്യ – ചൈന സംഘർഷം സിനിമയാക്കാൻ ഒരുങ്ങി ബോളിവുഡ് നടനും നിര്‍മ്മാതാവുമായ അജയ് ദേവ്ഗണ്‍.
ഇന്ത്യ – ചൈന സംഘർഷം സിനിമയാകുന്നു. കഴിഞ്ഞ ദിവസം ഗാൽവൻ താഴ്വരയിലുണ്ടായ ഇന്ത്യ- ചൈന സംഘർഷത്തിൽ 20 സൈനികരാണ് വീരമൃത്യു വരിച്ചത്, ഈ സംഘര്‍ഷം സിനിമയാക്കാന്‍ ഒരുങ്ങുകയാണെന്ന് ബോളിവുഡ് നടനും നിര്‍മ്മാതാവുമായ അജയ് ദേവ്ഗണ്‍ പ്രഖ്യാപിച്ചു.
 
ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശാണ് ഇക്കാര്യം ഔദ്യോഗികമായി ട്വീറ്റ് ചെയ്തിരിക്കുന്നത്. “ഗാല്‍വന്‍ വാലി സംഘര്‍ഷം പ്രമേയമാക്കി അജയ് ദേവ്ഗണ്‍ സിനിമയൊരുക്കുന്നു. ചിത്രത്തിന് പേരിട്ടിട്ടില്ല. ചൈനക്കെതിരെ പോരാടി വീരമൃത്യു വരിച്ച 20 സൈനികരെ കുറിച്ചാണ് ചിത്രം പറയുക. എന്നാണ് ട്വീറ്റിൽ കുറിച്ചിട്ടുണ്ട്.
 
കൂടാതെ ട്വീറ്റിൽ അജയ് ദേവ്ഗണ്‍ ഫിലിംസും സെലക്‌ട് മീഡിയ ഹോള്‍ഡിംഗ്‌സ് എല്‍എല്‍പിയും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുമെന്നും കുറിച്ചിട്ടുണ്ടായിരുന്നു.
 
അജയ് ദേവ്ഗണ്ണിൻ്റെ പുതിയ സിനിമ ‘മൈതാന്‍’ ആണ്. അടുത്ത വര്‍ഷം ഓഗസ്റ്റ് 13നാണ് ചിത്രം റിലീസിനെത്തുക. തെന്നിന്ത്യന്‍ താരം പ്രിയാമണി ആണ് ചിത്രത്തില്‍ നായിക. ഗജ്രാജ് റാവോ മറ്റൊരു പ്രധാന താരം.
 
 
 
 
 
 
 

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.