തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍ നി​ല​വി​ല്‍ വ​ന്നു.

തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍ നി​ല​വി​ല്‍ വ​ന്നു.

തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍ നി​ല​വി​ല്‍ വ​ന്നു. കോവിഡ് സമൂഹവ്യാപനം തടയാനാണ് തലസ്ഥാന നഗരം അടച്ചിടുന്നത്. ഒ​രാ​ഴ്ച​ത്തേ​ക്കാ​ണ് നി​യ​ന്ത്ര​ണം. പൊ​തു​ഗ​താ​ഗ​ത​മു​ള്‍​പ്പെ​ടെ നി​രോ​ധി​ച്ചു. ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച തിരുവനന്തപുരത്ത് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

അനാവശ്യമായി പുറത്തിറക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് തിരുവനന്തപുരം ഡിസിപി ദിവ്യ വി ഗോപിനാഥ് അറിയിച്ചു. വാഹനങ്ങളിലാണ് പുറത്തിറങ്ങുന്നതെങ്കില്‍ വാഹനങ്ങളടക്കം പിടിച്ചെടുക്കുമെന്നും ഡിസിപി അറിയിച്ചു.

ആശുപത്രികളിലേക്ക് പോകുന്നവര്‍ വാഹനത്തിന് മുന്നില്‍ പോകുന്ന ഏതു ആശുപത്രിയിലേക്കാണോ പോകുന്നത് ആ ആശുപത്രിയുടെ പേര് പതിക്കണം. നഗരത്തിന് അകത്തും പുറത്തും പെട്ടു പോയവര്‍ക്ക് അവരുടെ വീടുകളിലേക്ക് മടങ്ങാന്‍ ഉച്ചവരെ സമയം നല്‍കുമെന്നും ഡിസിപി പറഞ്ഞു.

സെ​ക്ര​ട്ട​റി​യേ​റ്റ് അ​ട​ക്കം ന​ഗ​രം ഒ​രാ​ഴ്ച അ​ട​ച്ചി​ടും. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ പോ​ലീ​സ് വീ​ടു​ക​ളി​ലെ​ത്തി​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​ട്ടു​ള്ള​ത്. മ​രു​ന്ന് ക​ട​ക​ള്‍ മാ​ത്ര​മാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ക. ത​ല​സ്ഥാ​ന​ത്ത് സ്ഥി​തി കൈ​വി​ട്ടു​പോ​കാ​നി​ട​യു​ണ്ടെ​ന്ന ആ​രോ​ഗ്യ​വി​ദ​ഗ്ധ​രു​ടെ മു​ന്ന​റി​യി​പ്പി​നെ തു​ട​ര്‍​ന്നാ​ണ് ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്.

തലസ്ഥാനത്ത് സമ്പർക്കത്തിലൂടെ രോഗം പകരുന്നത് കൂടിയ സാഹചര്യത്തിൽ ഇന്നലെ ക്ലിഫ് ഹൗസിൽ അടിയന്തര യോഗം ചേർന്നിരുന്നു അതിലാണ് ട്രിപ്പിൾ ലോക്ഡൗൺ നടപ്പിലാക്കുന്നതിനെക്കുറിച്ച് തീരുമാനമായത്. കൂടാതെ സമ്പര്‍ക്ക രോഗികളില്‍ പലരുടെയും ഉറവിടം കണ്ടെത്താനാകാത്തത് സ്ഥിതി തലസ്ഥാനത്ത് ഗുരുതരമാക്കുകയാണ്. അ​നാ​വ​ശ്യ​മാ​യി ആ​രും പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. ന​ഗ​ര​ത്തി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ ഒ​റ്റ​വ​ഴി മാ​ത്ര​മാ​ണു​ള്ള​ത്. ബാ​ക്കി റോ​ഡു​ക​ള്‍ മു​ഴു​വ​ന്‍ അ​ട​ച്ചു. പൊ​തു​ഗ​താ​ഗ​ത​ത്തി​നും സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ള്‍​ക്കും അ​നു​മ​തി ഇ​ല്ല.

ഒരു പ്രദേശത്തെ പാല്‍ പലചരക്ക് പച്ചക്കറി തുടങ്ങി അവശ്യ സര്‍വീസിനുള്ള ഒരു കട മാത്രം . പൊലീസിൻ്റെ 112 എന്ന് ടോള്‍ ഫ്രീ നമ്പരില്‍ ബന്ധപ്പെടാം. സാധനങ്ങള്‍ വീട്ടിലെത്തിക്കും.

മു​ഖ്യ​മ​ന്ത്രി ഒൗ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക്ലി​ഫ് ഹൗ​സ് ത​ന്നെ ഓ​ഫീ​സാ​ക്കി. പെ​ട്രോ​ള്‍ പ​മ്പുക​ളും ബാ​ങ്കു​ക​ളും എ​ടി​എ​മ്മു​ക​ളും ഡാ​റ്റാ സെ​ന്‍റ​റു​ക​ളും പ്ര​വ​ര്‍​ത്തി​ക്കും. മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് അ​നു​മ​തി ഉ​ണ്ട്. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലേ​ക്കും പോ​കാ​നും അ​നു​മ​തി ഉ​ണ്ട്.

തിരുവനന്തപുരം നഗരപരിധിയിലെ കോളജുകളിൽ ഇന്നുമുതൽ നടത്താൻ തീരുമാനിച്ചിരുന്ന കേരള, എം ജി സർവകലാശാലകളുടെ പരീക്ഷകൾ റദ്ദാക്കി. പുതുക്കിയ തീയതി പിന്നീടറിയിക്കുമെന്ന് അധികൃതർ അറിയിച്ചു. മറ്റ് സ്ഥലങ്ങളിൽ നൽകിയിരിക്കുന്ന ടൈം ടേബിളനുസരിച്ച് പരീക്ഷകൾ നടത്തും.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.