ചൈനയിൽ കോറോണയ്ക്ക് പിന്നാലെ മറ്റൊരു വൈറസ് കൂടി പടർന്ന് പിടിക്കുന്നു
ചൈനയിൽ കോറോണയ്ക്ക് പിന്നാലെ മറ്റൊരു വൈറസ് കൂടി ഉത്ഭവിച്ചിരിക്കുന്നതായി റിപ്പോർട്ട്. ഇപ്പോഴും ലോകത്തെത്തന്നെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി മരണതാണ്ഡവം തുടരുന്ന വൈറസ് ആണ് കൊറോണ എന്ന മാരക വൈറസ്.
അതിനു പിന്നാലെ ചെള്ള പരത്തുന്ന രോഗമാണ് ഇപ്പോള്‍ ചൈനയില്‍ പടര്‍ന്നു പിടിക്കുന്നത്. ഒരു തരം ചെള്ള് കടിക്കുന്നതുമൂലം ഉണ്ടാകുന്ന വൈറസ് ചൈനയില്‍ വ്യാപിക്കുന്നതായാണ് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വൈറസ് ബാധ മൂലം ഏഴ് പേര് മരിക്കുകയും അറുപതിലധികം പേര് രോഗബാധിതരാവുകയും ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കിഴക്കന്‍ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ മുപ്പത്തിയേഴിലധികം പേര്‍ക്ക് ജൂണില്‍ എസ്എഫ്ടിഎസ് വൈറസ് ബാധിച്ചതായും പിന്നീട് അന്‍ഹൂയി പ്രവിശ്യയിലെ 23 പേര് കൂടി രോഗബാധിതരായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചെള്ളില്‍ നിന്നു മനുഷ്യനിലേക്ക് പകര്‍ന്നിരിക്കാനിടയുള്ള ഈ വൈറസ്, മനുഷ്യനില്‍ നിന്നു മനുഷ്യനിലേക്കും പകരാമെന്നും വൈറോളജിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ചെള്ളിൻ്റെ കടിയേല്‍ക്കുന്നതാണ് രോഗം പകരാനുള്ള പ്രധാന കാരണമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.
Photo Courtesy : Google/ images are subject to copyright