കൊറോണക്കെതിരായ പ്ലാസ്മിഡ് ഡിഎന്‍എ വാക്സിന് രണ്ടാംഘട്ട പരീക്ഷണം ഇന്ന് ആരംഭിക്കും
കൊറോണക്കെതിരായ പ്ലാസ്മിഡ് ഡിഎന്‍എ വാക്സിന് പരീക്ഷണത്തിൻ്റെ ഒന്നാംഘട്ടം വിജയിച്ചതിനെ തുടര്‍ന്ന് രണ്ടാം ഘട്ട പരീക്ഷണത്തിനൊരുങ്ങി സൈഡസ് കാഡില കമ്പനി. വാക്സിൻ്റെ രണ്ടാംഘട്ട പരീക്ഷണം ഇന്ന് ആരംഭിക്കും.
ജനങ്ങള്‍ വലിയ തോതില്‍ വാക്സിനുകള്‍ക്കായി കാത്തിരിക്കുകയാണ്. അതിനാല്‍ രണ്ടാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കുകയാണെന്ന് സൈഡസ് കാഡില ചെയര്മാന് പങ്കജ് ആര് പട്ടേല്‍ വ്യക്തമാക്കി.
അതേസമയം ഭാരത് ബയോടെക് കൊറോണ വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ വാക്സിന് വികസിപ്പിക്കുന്നതിന് സമയമെടുക്കുമെന്നും ഐസിഎംആര്‍ മേധാവി ബല്‍റാം ഭാര്‍ഗവ പറഞ്ഞു.
ചെറിയ രീതില്‍ കൊറോണ ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്ക് ഉപയോഗിക്കാനായി ‘കോവിഹാള്‍ട്ട്’ എന്ന പേരില്‍ ഫവിപിരാവിര്‍ മരുന്ന് ലുപിന്‍ കമ്ബനി വിപണിയിലിറക്കി. ഇന്ത്യയില്‍ ഒരു ടാബ്ലെറ്റിന് 49 രൂപയാണ് വില. അടിയന്തര ഉപയോഗത്തിനായി ഫവിപിരാവിറിന് ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) അനുമതി ലഭിച്ചിട്ടുണ്ടെന്ന് ലുപിന്‍ വ്യക്തമാക്കി.
ഓഗസ്റ്റ് നാലിന് സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് ഫവിപിരാവിര്‍ മരുന്ന് ‘ഫ്ലൂഗാര്‍ഡ്’ എന്ന പേരില്‍ വിപണിയിലിറക്കിയിരുന്നു. ഒരു ടാബ്ലെറ്റിന് 35 രൂപയാണ് വില.
Photo Courtesy : Google/ images are subject to copyright