മുന്‍ രാഷ്ട്രപതി പ്ര​ണാബ് മുഖര്‍ജി ചികിത്സകളോട് നേരിയ രീതിയില്‍ പ്രതികരിച്ച്‌ തുടങ്ങിയതായി ആശുപത്രി അധികൃതർ അറിയിച്ചു.

മുന്‍ രാഷ്ട്രപതി പ്ര​ണാബ് മുഖര്‍ജി ചികിത്സകളോട് നേരിയ രീതിയില്‍ പ്രതികരിച്ച്‌ തുടങ്ങിയതായി ആശുപത്രി അധികൃതർ അറിയിച്ചു.

ചികിത്സയില്‍ തുടരുന്ന മുന്‍ രാഷ്ട്രപതി പ്ര​ണാബ് മുഖര്‍ജി ചികിത്സകളോട് നേരിയ രീതിയില്‍ പ്രതികരിച്ച്‌ തുടങ്ങി. ഡല്‍ഹി ആര്‍മി റിസര്‍ച്ച്‌ ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിൻ്റെ കൃഷ്ണമണി പ്രകാശത്തോട് പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് അദ്ദേഹം നിലവിൽ തുടരുന്നതെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

നേരത്തെ പ്ര​ണാബ് മുഖര്‍ജിയുടെ ആരോഗ്യനിലയെ സംബന്ധിച്ച്‌ ഊഹാപോഹങ്ങളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ മകനും മുന്‍ എംപിയുമായ അഭിജിത്ത് മുഖര്‍ജി അഭ്യര്‍ത്ഥിച്ചിരുന്നു. മാധ്യമങ്ങളില്‍ പോലും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് അച്ഛന്‍ ഇപ്പോഴും ജീവനോടെയുണ്ടെന്ന് സ്ഥിരീകരിക്കുകയായിരുന്നു അദ്ദേഹം.

ഈ മാസം 10നാണ് പ്ര​ണാബ് മുഖര്‍ജിയെ ഡല്‍ഹി ആര്‍മി റിസര്‍ച്ച്‌ ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ത​ല​ച്ചോ​റി​ല്‍ ര​ക്തം ക​ട്ട പി​ടി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നു തി​ങ്ക​ളാ​ഴ്ച അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യ പ്ര​ണാ​ബിന് കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. കോ​വി​ഡി​നേ​ക്കാ​ളേ​റെ, ത​ല​ച്ചോ​റി​ലെ ര​ക്ത​സ്രാ​വ​വും തു​ട​ര്‍​ന്നു​ള്ള ശ​സ്ത്ര​ക്രി​യ​യു​മാ​ണ് ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​ക്കി​യ​ത്.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.