ലൈഫ് ഭവന നിർമ്മാണ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ പോയ അർഹരായ ഗുണഭോക്താക്കൾക്ക് ഓഗസ്റ്റ് 14 വരെ അപേക്ഷിക്കാം

ലൈഫ് ഭവന നിർമ്മാണ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ പോയ അർഹരായ ഗുണഭോക്താക്കൾക്ക് ഓഗസ്റ്റ് 14 വരെ അപേക്ഷിക്കാം

ലൈഫ് ഭവന പദ്ധതി ഓഗസ്റ്റ് 14 വരെ അപേക്ഷിക്കാം. ലൈഫ് ഭവന നിർമ്മാണ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ പോയ അർഹരായ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതിനായി സർക്കാർ പുതിയ മാർഗ്ഗരേഖ പുറപ്പെടുവിച്ചു. ഇതു പ്രകാരം ആദ്യഘട്ടത്തിൽ പട്ടികയിൽ ഉൾപ്പെടാതെ പോയ ഭവനരഹിതർക്കും ഭൂരഹിതർക്കും ഓഗസ്റ്റ് 1 മുതൽ 14 വരെ അപേക്ഷകൾ സമർപ്പിക്കാം. പഞ്ചായത്ത് ഹെൽപ് ഡെസ്‌ക് വഴിയോ, അക്ഷയ കേന്ദ്രങ്ങൾ വഴിയോ സ്വന്തമായോ അപേക്ഷകൾ സമർപ്പിക്കാം.

ഒരു റേഷൻ കാർഡിൽ ഉൾപ്പെട്ടവരെ ഒറ്റ കുടുംബമായിട്ടായിരിക്കും പരിഗണിക്കുക. ഇതുപ്രകാരം 2020 ജൂലൈ ഒന്നിനു മുൻപ് റേഷൻ കാർഡ് ഉള്ളതും കാർഡിൽ പേരുള്ള ഒരാൾക്ക് പോലും ഭവനം ഇല്ലാത്തവരുമായ ഭൂമിയുള്ള ഭവനരഹിതർ, ഭൂരഹിത ഭവനരഹിതർ എന്നിവർക്കാണ് അപേക്ഷിക്കാൻ കഴിയുക. അപേക്ഷിക്കുന്നവരുടെ വാര്‍ഷിക വരുമാനം മൂന്നു ലക്ഷത്തില്‍ താഴെയായിരിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വെബ്സൈറ്റ്: life2020.kerala.gov.in.

അപേക്ഷയോടൊപ്പം റേഷൻ കാർഡ്, ആധാർ കാർഡ്, വരുമാന സർട്ടിഫിക്കറ്റ്, ഭൂരഹിത കുടുംബങ്ങൾ ഭൂമിയില്ല എന്നു എന്നു കാണിക്കുന്ന വില്ലേജ് ഓഫിസിൽ നിന്നുള്ള സർട്ടിഫിക്കറ്റ്, മുൻഗണന തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സമർപ്പിക്കണം. അവസാന തീയതി കഴിഞ്ഞാൽ അപേക്ഷകരുടെ പട്ടിക തദ്ദേശസ്ഥാപനങ്ങളിൽ പ്രസിദ്ധീകരിക്കും. സെപ്റ്റംബർ 30ന് അന്തിമപട്ടിക.

കൂടുതലറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ: https://youtu.be/Uc4v9sbnYrY

ലൈഫ് പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിലായി രണ്ടുലക്ഷത്തി ഇരുപതിനായിരത്തില്‍പ്പരം വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് ഗുണ ഭോക്താക്കള്‍ക്ക് കൈമാറിയിട്ടുണ്ട് മൂന്നാം ഘട്ടത്തില്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ക്കാണ് ഭവനമൊരുങ്ങുന്നത്. ഇതു കൂടാതെയാണ് വിട്ടുപോയ അര്‍ഹരായവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

 

 

 

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.