മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് നടി റിയ ചക്രവര്‍ത്തി അറസ്റ്റില്‍.

മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് നടി റിയ ചക്രവര്‍ത്തി അറസ്റ്റില്‍.

മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് നടി റിയയെ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് റിയയെ അറസ്റ്റ് ചെയ്തത്. റിയക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പറയുന്നത്. മൂന്ന് ദിവസമായി റിയയെ ചോദ്യം ചെയ്ത് വരികയായിരുന്നു. ഇതിനൊടുവിലാണ് നടി അറസ്റ്റിലായിരിക്കുന്നത്.

സുശാന്തിൻ്റെ ആവശ്യ പ്രകാരം ലഹരിമരുന്ന് എത്തിച്ച്‌ നല്‍കിയതായി നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ചോദ്യം ചെയ്യുന്നതിനിടെ റിയ വെളിപ്പെടുത്തിയിരുന്നു, കൂടാതെ, സുശാന്തിനൊപ്പം ലഹരിമരുന്ന് നിറച്ച സിഗരറ്റ് വലിച്ചിരുന്നതായും റിയ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. ഞായറാഴ്ച ആറ് മണിക്കൂറും, ഇന്നലെ എട്ട് മണിക്കൂറും ചോദ്യം ചെയ്തിരുന്നു.

സുശാന്തിന് തെറ്റായ മരുന്ന് നല്‍കിയെന്ന റിയയുടെ പരാതിയില്‍ നടന്റെ സഹോദരി പ്രിയങ്ക സിംഗിനെതിരെ മുംബൈ പൊലീസ് കേസെടുത്തിരുന്നു. ടെലിമെഡിസിന്‍ നിയമം മറികടന്ന ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയിലെ ഡോക്ടറേയും പ്രതിയാക്കി ആത്മഹത്യ പ്രേരണാകുറ്റം ചുമത്തിയാണ് എഫ്ഐആർ.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേസ് സിബിഐക്ക് കൈമാറിയതായി മുംബൈ പൊലീസ് അറിയിച്ചു. സിബിഐയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും കേസന്വേഷണം റിയയിലേക്ക് മാത്രം ഒതുക്കുന്നുയെന്ന ആക്ഷേപത്തിനിടയിലാണ് പുതിയൊരു വഴിത്തിരിവ്.

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.