ബംഗളൂരു മയക്ക് മരുന്നു കേസില്‍ കന്നഡ നടി സഞ്ജന ഗല്‍റാണി അറസ്റ്റിൽ.

ബംഗളൂരു മയക്ക് മരുന്നു കേസില്‍ കന്നഡ നടി സഞ്ജന ഗല്‍റാണി അറസ്റ്റിൽ.

ബംഗളൂരു മയക്ക് മരുന്നു കേസില്‍ കന്നഡ നടി സഞ്ജന ഗല്‍റാണി അറസ്റ്റിൽ. സഞ്ജന ഗല്‍റാണിയുടെ വസതിയില്‍ ചൊവ്വാഴ്ച രാവിലെയാണ് ബെംഗളൂരു പോലീസിൻ്റെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് വിഭാഗം സിസിബി റെയ്ഡ് നടത്തിയത്, ഇതിന് പിന്നാലെയാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സി സി ബി) നടിയെ അറസ്റ്റ് ചെയ്തത്.

ഈ കേസുമായി ബന്ധപ്പെട്ട് മുന്‍പ് അറസ്റ്റിലായ നിയാസ് മുഹമ്മദും സഞ്ജന ഗല്‍റാണിയും അടുത്ത സുഹൃത്തുക്കളാണെന്ന് സിസിബി വൃത്തങ്ങള്‍ അറിയിച്ചു. സഞ്ജനയെ ചോദ്യം ചെയ്യുന്നതിനായി സി സി ബി ഓഫീസിലേക്കു കൊണ്ടുപോയി. റെയ്ഡില്‍ വീട്ടില്‍ നിന്ന് ലാപ്‌ടോപ്പുകളും സ്മാര്‍ട്ട് ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇന്ന് രാവിലെയാണ് പോലീസ് സംഘം റെയ്ഡിനായി സഞ്ജനയുടെ വീട്ടിലെത്തിയത്.

സഞ്ജനയെ കോടതിയില്‍ ഹാജരാക്കിയ ശേഷം പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ആറ് പേരെയാണ് കേസില്‍ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. രാഗിണി ദ്വിവേദിക്ക് ശേഷം സിസിബി വലയിലെ കുടുങ്ങുന്ന രണ്ടാമത്തെ നടിയാണ് സഞ്ജന.

കൂടുതല്‍ സിനിമാ താരങ്ങള്‍ക്ക് മയക്ക് മരുന്ന് കേസില്‍ ബന്ധമുണ്ടെന്നാണ് ഇതോടെ തെളിയുന്നത്. പോലീസ് ചില നിര്‍ണായക നീക്കങ്ങള്‍ നടത്തുന്നതായാണ് പുറത്തു വരുന്ന വിവരം. സെലിബ്രിറ്റികള്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് ശൃംഖല വളരെ വലുതാണെന്ന് ജോയിന്‍റ് കമ്മീഷണര്‍ ഓഫ് ക്രൈം സന്ദീപ് പാട്ടീല്‍ പറഞ്ഞിരുന്നു. സിനിമാ മേഖലയില്‍ ഞെട്ടലുണ്ടാക്കുന്നതാണ് സഞ്ജനയുടെ ഈ അറസ്റ്റ്.

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.