രാജ്യത്തെ കോവിഡ് വൈറസ് ബാധിതര്‍ 58 ലക്ഷം കടന്നു; മരണം 92,290 ആയി.
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 58 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,052 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 58,18,571 ആയി. കൂടാതെ 24 മണിക്കൂറിനിടെ 1,141 പേരാണ് മരിച്ചത്. ആകെ മരണം 92,290 ആയി. 9,70,116 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 47,56,165 പേര് രോഗമുക്തരായി.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രതിദിന പരിശോധനകളും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13.80 ലക്ഷം കോവിഡ് ടെസ്റ്റുകളാണ് നടത്തിയതെന്ന് മന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ആന്ധ്രാപ്രദേശില്‍ 6,54,385 കേസുകളും തമിഴ്നാട്ടില്‍ 5,63,691 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കര്‍ണാടകയില്‍ 5,48,557 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഉത്തര്‍പ്രദേശില്‍ രോഗികളുടെ എണ്ണം 3,74,277 ആയി.
Photo Courtesy : Google/ images are subject to copyright