കാസര്‍ഗോഡ് ജില്ലയിൽ വിവിധ പൊലീസ് സ്റ്റേഷന് പരിധികളില്‍ പുറപ്പെടുവിച്ച നിരോധനാജ്ഞ നീട്ടി
കോവിഡ് സമ്പര്‍ക്ക വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷന് പരിധികളില്‍ ജില്ല കലക്ടര്‍ പുറപ്പെടുവിച്ച നിരോധനാജ്ഞ ഒക്ടോബര്‍ 31 വരെ നീട്ടി.
മഞ്ചേശ്വരം, കുമ്പ ള, ബദിയഡുക്ക, കാസര്‍ഗോഡ് വിദ്യാനഗര്‍, മേല്‍പറമ്പ്, ബേക്കല്‍, ഹോസ്ദുര്‍ഗ്, നീലേശ്വരം, ചന്തേര പോലീസ് സ്റ്റേഷന് പരിധികളിലും പരപ്പ, ഒടയംചാല്‍, പനത്തടി, ടൗണുകളിലും സി ആര് പി സി 144 പ്രകാരം നിരോധനാജ്ഞ നീട്ടിയത്.
രാജ്യത്തെ കോവിഡ് ബാധിതരുടെ പ്രതിദിന കണക്കില്‍ വീണ്ടും മഹാരാഷ്ട്രയെ മറി കടന്ന് കേരളം ഒന്നാമതെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രതിദിന കണക്കില്‍ വീണ്ടും കേരളം മഹാരാഷ്ട്രയെ മറികടന്ന് ഒന്നാമതെത്തി. കേരളത്തില്‍ 8,511 പേര്‍ക്ക് സ്ഥിരീകരിച്ചപ്പോള്‍ മഹാരാഷ്ട്രയില്‍ 7,347 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഇന്ന് 78 ലക്ഷം കടന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1.18 ലക്ഷത്തിനടുത്തെത്തി. രോഗമുക്തി നിരക്ക് 90 ശതമാനത്തിലേക്ക് അടുത്തു. പ്രതിദിന കണക്കില്‍ രോഗികളെക്കാള്‍ രോഗമുക്തിരുടെ എണ്ണം കൂടുന്ന സാഹചര്യം രാജ്യത്ത് തുടരുകയാണ്.
Photo Courtesy : Google/ images are subject to copyright