ജൂണില് കൊവിഡ് പ്രതിരോധ വാക്സിന് പുറത്തിറക്കാനാകുമെന്ന് ഭാരത് ബയോടെക്ക്.
പരീക്ഷണം നല്ല രീതിയില് മുന്നോട്ട് പോവുകയാണെങ്കില് അടുത്ത വര്ഷം ജൂണില് കൊവിഡ് പ്രതിരോധ വാക്സിന് പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഭാരത് ബയോടെക്ക്. കൊവാക്സിന് എന്ന് പേരിട്ടിരിക്കുന്ന മരുന്നാണ് ഭാരത് ബയോടെക്ക് നിര്മ്മിക്കുന്നത്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിൻ്റെ മൂന്നാംഘട്ടം പരീക്ഷണത്തിന് ഡ്രഗ്സ് കണ്ട്രോള് ജനറല് ഓഫ് ഇന്ത്യ ഇന്നലെയാണ് അനുമതി നല്കിയത്.
ഭാരത് ബയോടെക്ക് ഇന്ത്യന് കൗണ്സില് ഓഫ് മെഡിക്കല് റിസര്ച്ചുമായി (ഐസിഎംആര്) സഹകരിച്ചാണ് കൊവാക്സിന് വികസിപ്പിക്കുന്നത്. 30 സെന്ററുകളിലായി 26000 പേരിലാണ് മൂന്നാംഘട്ട പരീക്ഷണം നടത്തുക.
കൊവാക്സിന് എന്ന് പേരിട്ടിരിക്കുന്ന മരുന്നാണ് ഭാരത് ബയോടെക്ക് നിര്മ്മിക്കുന്നത്. 20,000ത്തിലധികം വളണ്ടിയര്മാരില് പരീക്ഷണം നടത്താനാണ് പദ്ധതിയെന്ന് ഭാരത് ബയോടെക്ക് എക്സിക്യൂട്ടീവ് ഡയറക്ടര് സായ് പ്രസാദ് പറഞ്ഞു.
തെലങ്കാന, ഹരിയാന, മഹാരാഷ്ട്ര, തമിഴ്നാട്, ബിഹാര് തുടങ്ങി രാജ്യത്തിന്റെ വിവിധയിടങ്ങളിലായി പരീക്ഷണം നടത്താനാണ് ഭാരത് ബയോടെക്കിൻ്റെ പദ്ധതി.
Photo Courtesy : Google/ images are subject to copyright

