സംസ്ഥാനത്ത് ഇന്ന് 7834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 4476 പേര്‍ക്ക്‌ രോഗമുക്തി.

സംസ്ഥാനത്ത് ഇന്ന് 7834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 4476 പേര്‍ക്ക്‌ രോഗമുക്തി.

സംസ്ഥാനത്ത് ഇന്ന് 7834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1049, മലപ്പുറം 973, കോഴിക്കോട് 941, എറണാകുളം 925, തൃശൂര്‍ 778, ആലപ്പുഴ 633, കൊല്ലം 534, പാലക്കാട് 496, കണ്ണൂര്‍ 423, കോട്ടയം 342, പത്തനംതിട്ട 296, കാസര്‍ഗോഡ് 257, ഇടുക്കി 106, വയനാട് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 187 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 6850 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 648 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

തിരുവനന്തപുരം 836, മലപ്പുറം 903, കോഴിക്കോട് 900, എറണാകുളം 759, തൃശൂര്‍ 771, ആലപ്പുഴ 607, കൊല്ലം 531, പാലക്കാട് 342, കണ്ണൂര്‍ 325, കോട്ടയം 333, പത്തനംതിട്ട 178, കാസര്‍ഗോഡ് 236, ഇടുക്കി 63, വയനാട് 66 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

95 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 80,818 പേരാണ് രോഗം സ്ഥിരീകരിച്ച്‌ നിലവിൽ ചികിത്സയിലുള്ളത്. 1,39,620 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,51,286 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,20,218 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 31,068 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 32 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 724 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.