ഇന്ത്യന്‍ കമ്പനിയില്‍ നിന്നുള്ള മത്സ്യ ഇറക്കുമതി നിരോധിച്ച് ചൈന.
ഇന്ത്യന്‍ കമ്പനിയില്‍ നിന്നുള്ള മത്സ്യ ഇറക്കുമതി നിരോധിച്ച് ചൈന. മത്സ്യത്തില്‍ കൊറോണ വൈറസിൻ്റെ സാന്നിധ്യമുണ്ടെന്ന് ആരോപിച്ചാണ് ഇന്ത്യന്‍ കമ്പ നിയായ ബാസു ഇന്റര്‍നാഷണല്‍ വഴിയുള്ള മത്സ്യ ഇറക്കുമതി ചൈന നിര്‍ത്തിവച്ചിരിക്കുന്നത്.
ഒരാഴ്ചത്തെ മത്സ്യ ഇറക്കുമതിയാണ് നിര്‍ത്തിവച്ചിരിക്കുന്നത്. ബാസു ഇന്റര്‍നാഷണല്‍ വഴി എത്തിച്ച മൂന്ന് മത്സ്യപാക്കറ്റുകള്‍ പരിശോധിച്ചപ്പോഴാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് പായ്ക്കറ്റുകള്‍ കമ്ബനിയിലേക്ക് തിരിച്ചയച്ചു.
ബാസു ഇന്റര്‍നാഷണലില്‍ നിന്നുള്ള മത്സ്യ ഇറക്കുമതി നിരോധിച്ചതായി ചൈന കസ്റ്റംസ് ഓഫിസാണ് അറിയിച്ചത്. ശീതീകരിച്ച കണവ മത്സ്യത്തിലാണ് കൊറോണ വെെറസ് സാന്നിധ്യം കണ്ടെത്തിയത്. ഒരാഴ്ചയ്ക്കു ശേഷം വിലക്ക് നീങ്ങുമെന്ന് ചൈനീസ് ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് കസ്റ്റംസ് വ്യക്തമാക്കി.
Photo Courtesy : Google/ images are subject to copyright