തനിക്കെതിരെ വ്യാജ പ്രചരണം നടത്തിയ യുട്യൂബര്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കി നടന്‍ അക്ഷയ് കുമാര്‍.

തനിക്കെതിരെ വ്യാജ പ്രചരണം നടത്തിയ യുട്യൂബര്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കി നടന്‍ അക്ഷയ് കുമാര്‍.

തനിക്കെതിരെ യുട്യൂബിലൂടെ വ്യാജ പ്രചരണം നടത്തിയെന്ന് ആരോപിച്ച്‌ നടന്‍ അക്ഷയ് കുമാര്‍ മാനനഷ്ടക്കേസ് നല്‍കി. 500 കോടി രൂപയ്ക്കാണ് മാനനഷ്ടക്കേസ് നല്‍കിയിരിക്കുന്നത്. റാഷിദ് സിദ്ദിഖി എന്ന യുട്യൂബര്‍ക്കെതിരെയാണ് നടന്‍ നോട്ടിസ് അയച്ചത്. നടന്‍ സുശാന്തിൻ്റെ മരണത്തില്‍ തൻ്റെ പേര് ഉള്‍പ്പെടുത്തി തെറ്റായ പ്രചാരണം നടത്തിയെന്നാണ് യൂട്യൂബര്‍ക്കെതിരെ അക്ഷയ് കുമാര്‍ ഉന്നയിക്കുന്ന ആരോപണം.

ബോധപൂര്‍വ്വമുള്ള അപവാദപ്രചരണം, അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സുശാന്തിൻ്റെ മരണവുമായി ബന്ധപ്പെട്ടുളള വീഡിയോകളിലൂടെ കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ റാഷിദ് 15 ലക്ഷം രൂപ വരുമാനം നേടിയതായാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനു മുന്‍പും സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകളിലൂടെ ഹേറ്റ് ക്യാമ്പയിന്‍ നടത്തിയതായി ആരോപിക്കപ്പെട്ടിരുന്ന വ്യക്തിയാണ് റാഷിദ് സിദ്ദിഖി. 

സുശാന്തിന്റെ കേസുമായി ബന്ധപ്പെട്ട് ആദിത്യ താക്കറെയ്ക്ക് മുംബൈ പൊലീസുമായി രഹസ്യയോഗങ്ങള്‍ നടത്താനും റിയ ചക്രവര്‍ത്തിക്ക് കാനഡയിലേക്ക് കടക്കാനും അക്ഷയ് കുമാര്‍ സഹായിച്ചെന്നും റാഷിദ് സിദ്ദിഖി തന്‍റെ യുട്യൂബ് ചാനലിലൂടെ ആരോപിച്ചിരുന്നു എന്നും പറയുന്നു.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.