തിളക്കമാർന്ന ചർമ്മത്തിന് നാല് പ്രകൃതിദത്ത മാർഗ്ഗങ്ങൾ

തിളക്കമാർന്ന ചർമ്മത്തിന് നാല് പ്രകൃതിദത്ത മാർഗ്ഗങ്ങൾ

 

സൗന്ദര്യത്തെ എങ്ങനെ നിർവചിക്കാം? സൗന്ദര്യം കാഴ്ചക്കാരൻ്റെ കണ്ണുകളിലാണെന്ന് നമുക്ക് പറയാൻ കഴിയും. ഇത് തത്ത്വചിന്താപരമായി പറയുന്ന ഏറ്റവും അനുയോജ്യമായ വിശദീകരണം എന്ന് നിസ്സംശയം പറയാം. നമ്മുടെ ചിന്തകൾ അന്ധനാണെങ്കിൽ, നമുക്ക് ചുറ്റുമുള്ളതൊന്നിനും ഭംഗിയുണ്ടാകില്ല. അതേ സമയം, ചിന്തകൾ തെളിഞ്ഞതാണെങ്കിൽ സൗന്ദര്യം എല്ലായിടത്തും ദർശിക്കാനാകും, സൗന്ദര്യം എന്നത് അപേക്ഷികമാണെങ്കിലും എല്ലാകാര്യങ്ങളും സൗന്ദര്യത്തിലധിഷ്ഠിതമാണ് എന്നതാണ് സത്യം. നമ്മുടെ ചർമ്മത്തെ പോഷിപ്പിക്കുന്നതിന് കുറച്ച് സമയം ചെലവഴിക്കുന്നത് തെറ്റല്ല.

മനുഷ്യശരീരത്തിലെ സൂഷ്മസംവേദനക്ഷമതയുള്ള അവയവമാണ് ചർമ്മം. ആയതിനാൽ ചർമ്മത്തിന് ഗൗരവമായ ശ്രദ്ധയും പരിചരണവും ആവശ്യമാണ്. ഈ പരിചരണത്തിൻ്റെ പ്രധാന ഭാഗമാണ് പോഷണം. ചർമ്മത്തെ എങ്ങനെ പരിപോഷിപ്പിക്കും? ഈ വിഷയം നമ്മളിൽ പലർക്കും അറിയില്ല.

ചർമ്മത്തെ പോഷിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം അതിന് പര്യാപ്തമായ കുറച്ച് ലളിതമായ പ്രകൃതിദത്തമാർഗ്ഗങ്ങൾ പിന്തുടരുകയെന്നതാണ്. യഥാർത്ഥത്തിൽ ഇവ ലളിതമായ പ്രക്രിയകളാണ്. എന്നാൽ നമ്മുടെ ദിനചര്യയുടെ ഭാഗമായി ഈ പ്രക്രിയ ചേർക്കുന്നതിന് നിങ്ങൾക്ക് ഗൗരവമായ അർപ്പണമനോഭാവം ആവശ്യമാണ്. ഇത് നമ്മുടെ ദിനചര്യയിൽ ചേർത്തിട്ടില്ലെങ്കിൽ, പോഷകാഹാര പ്രക്രിയയിലൂടെ കൂടുതൽ ഗുണം ലഭിക്കില്ല.

നമുക്ക് ഓരോന്നായി മികച്ച പ്രകൃതിദത്ത പോഷക നുറുങ്ങുകൾ പരിശോധിക്കാം.

വെള്ളം കുടിക്കുന്നതിൻ്റെ ആവശ്യകത

സാധാരണ ഒരു മനുഷ്യൻ ദിവസം കുറഞ്ഞത് പതിമൂന്ന് മുതൽ പതിനഞ്ച് ഗ്ലാസ് വരെ വെള്ളം കുടിക്കണം. ഒരർത്ഥത്തിൽ വെള്ളം ഒരുതരം മരുന്നാണ്. ഇത് ശരീരത്തെ ശുദ്ധീകരിക്കുന്നു. എല്ലായ്‌പ്പോഴും ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്.

 

പച്ചക്കറികൾ നിത്യാഹാരത്തിൽ ഉൾപ്പെടുത്തുക

ചർമ്മത്തിൻ്റെ ആരോഗ്യത്തിൽ നാം കഴിക്കുന്ന ഭക്ഷണത്തിന് വലിയ പങ്കുണ്ട്. നാം കൂടുതൽ പച്ചക്കറികൾ കഴിക്കുന്തോറും നാം കൂടുതൽ ആരോഗ്യവാന്മാരാകും. പലതരം ഭക്ഷണരീതികളുണ്ട്. ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താൻ പച്ചക്കറി സമ്പുഷ്ടമായ ഭക്ഷണക്രമം പാലിക്കണം എന്നുള്ളതിൽ സംശയമില്ല. പുറത്തുനിന്ന് വാങ്ങുന്ന പച്ചക്കറികളേക്കാൾ അടുക്കളത്തോട്ടങ്ങളിൽ വളർത്തുന്ന പച്ചക്കറികൾ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. പച്ചക്കറികളിൽ ഉപയോഗിക്കുന്ന അമിതമായ കീടനാശിനികളിൽ നിന്ന് രക്ഷനേടാൻ ഈ മാർഗ്ഗം നല്ലതാണ്. നിങ്ങളുടെ വീട്ടുമുറ്റത്ത് ഒരു അടുക്കളത്തോട്ടം വികസിപ്പിക്കുന്നത് എത്ര എളുപ്പമാണെന്ന് വിശദീകരിക്കേണ്ടതില്ലല്ലോ.

 

രാസവസ്തുക്കളുടെ അമിതോപയോഗം ഒഴിവാക്കുക

ചർമ്മം വളരെ സെൻസിറ്റീവ് അവയവമായതിനാൽ, ദോഷകരമായ രാസവസ്തുക്കളിൽ നിന്ന് അതിനെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വീര്യം കൂടിയ സോപ്പ്, സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ, സ്‌ക്രബുകൾ, മോയ്‌സ്ചുറൈസറുകൾ എന്നിവയുടെ ഉപയോഗം ചർമ്മത്തിന് ഹാനികരമാണ്. രാസോൽപ്പന്നങ്ങൾക്ക് പകരം ബദൽ മാർഗ്ഗങ്ങൾ സ്വീകരിച്ചാൽ നമ്മുടെ ചർമ്മത്തിൻ്റെ ആരോഗ്യത്തിൽ‌ നല്ല നേട്ടം കൈവരിക്കാവുന്നതാണ്. ഇക്കാലത്ത് ഇത് പ്രാവർത്തികമാക്കുക എളുപ്പമല്ല. നമ്മളിൽ പലരും രാസ ഉൽ‌പ്പന്നങ്ങൾക്ക് അടിമകളാണ്, അതിൻ്റെ ബദൽ മാർഗ്ഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ രാസ ഉൽ‌പ്പന്നങ്ങൾക്ക് ഉടനടി ഫലം പ്രകടമാക്കാൻ സാധിക്കും.

 

ആരോഗ്യകരമായ ജീവിതശൈലി പരിശീലിക്കുക

നമ്മുടെ ഇന്നത്തെ തൊഴിൽ രീതികൾ മിക്കവരെയും ഉദാസീനമായ ഒരു ജീവിതശൈലിയിൽ എത്തിച്ചിട്ടുണ്ട്. ഈ ജീവിതശൈലി നമ്മുടെ ശരീരത്തിനും ചർമ്മത്തിനും എത്രമാത്രം ദോഷം ചെയ്യുമെന്ന് നമ്മളിൽ മിക്കവർക്കും അറിയില്ല. ആരോഗ്യകരമായ ശരീരം, ആരോഗ്യമുള്ള മനസ്സ്, ആരോഗ്യകരമായ ചർമ്മം എന്നിവ നിലനിർത്താൻ ആരോഗ്യകരമായ ഒരു ജീവിതരീതി പരിശീലിക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യകരമായ ജീവിതശൈലി എന്നാൽ ആരോഗ്യകരമായ ഭക്ഷണത്തിനും ശരിയായ വ്യായാമത്തിനും പ്രാധാന്യമുള്ള ഒരു ജീവിതരീതിയാണ്.

“എല്ലാ സൗന്ദര്യത്തിൻ്റെയും രഹസ്യം സന്തോഷമാണ്. സന്തോഷമില്ലെങ്കിൽ സൗന്ദര്യമില്ല.”

സന്തോഷമായിരിക്കുക! സുന്ദരിയായിരിക്കൂ!

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.